മൌനത്തിന്റെ ഗതി
നീണ്ടു നിവര്‍ന്നുകിടക്കുന്നു
നക്ഷത്രങ്ങളില്ലാത്ത ആകാശം
എന്റെ മനസുപോലെ ഇരുളടഞ്ഞു നില്‍ക്കുന്നു
എന്നിലെ മൌനത്തെ ഭന്ജിക്കാന്‍
ഒരു മേഘ തുണ്ടുപോലുമില്ലാതെ
പെയ്യാന്‍ വരാത്ത മഴയെ കാത്തിരുന്ന
എന്നിലെ വേഴാമ്പല്‍
വല്ലാതെ കരയുന്നു
പക്ഷെ മൌനത്തിന്റെ കുടുക്കിലെവിടെയോ
എന്റെ ശബ്ദം എന്നെ മറക്കുന്നു
No comments:
Post a Comment