അറിയാതെ പോകുന്നവള്‍
നീ കടലാണ്
വിശാലമായ കടല്‍
ഞാനോ
ഏതോ ഗുഹയില്‍ നിന്നും '
പിറവിയെടുത്തു
ഒഴുകി ക്ഷീണിച്ചു എത്തുന്ന
ദുര്‍ഗന്ധിയാമൊരു പുഴ
എന്റെ മനസിന്റെ ഒഴുക്കില്‍
ഞാന്‍ കണ്ടത് നിന്റെ ലോകം മാത്രം
നീയോ
ആഴപരപ്പും ..പടര്‍ന്ന ആകാശവും
വന്നെത്തുന്ന കൈപ്പുഴകളും
കൂട്ടത്തില്‍ ഈ ഞാനും..
എന്റെ ഒഴുക്ക് നിന്നാലും നീ അറിയില്ല
നിന്നിലെ ലോകത്തില്‍ നിന്നെന്നെ
ഞാന്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു
No comments:
Post a Comment