മലാല .....നീ വരൂ
ശബ്ദം ഉയര്‍ത്തിയാല്‍ വെടിയുണ്ടകള്‍ വരും
പിടിച്ചിറക്കി തല തുളയ്ക്കും
പിന്നെ
ആയുസ്സ് ഞാണിന്മേല്‍ ആടും
തോക്കുധാരികള്‍ ആര്‍ത്തു അട്ടഹസിക്കും
എന്നാലും മിണ്ടാതിരിക്കാന്‍ വയ്യ
മിണ്ടുന്നവര്‍ക്ക് എന്നും ശത്രുപക്ഷം
എന്നാലും നിന്നെ കൊല്ലാതെ പോയ
ആ വെടിയുണ്ടയെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു
രാജ്യത്തിന്‍റെ നാലതിരില്‍ നിന്ന്
നിന്നെ ലോകത്തിന്റെ കൈവെള്ളയിലേക്ക് തന്നതിന്
നിന്റെ കണ്ണുകളില്‍ ജ്വലിക്കുന്നത്
അക്ഷരത്തിന്റെ ജ്വാലക്കപ്പുറത്തു
പാരതന്ത്രതിന്റെ വേദനകളാകം
പതിനായിരങ്ങള്‍ പറയാതിരുന്നത്
നിന്റെ ചുണ്ടുകള്‍ വിളിച്ചു പറഞ്ഞപ്പോള്‍
നീ ഞാനായെന്നു ഞാന്‍ അറിയുന്നു ...
പേടിച്ചരണ്ട എന്റെ നാവിനെ പിഴുതെറിയാന്‍
സമയമായെന്ന് തിരിച്ചറിവുണ്ടാകുന്നു ..
കാലം നിനക്കു കാവലാകട്ടെ
ലോകം നിനക്ക് വഴിയും തീര്‍ക്കട്ടെ ...
No comments:
Post a Comment