Saturday, October 20, 2012


പ്രണയ പുസ്തകം 

നിന്റെ പകലിന്റെ പുസ്തകത്തില്‍ 
ഇല്ലെനിക്കൊട്ടും ഇടം 
രാവിന്‍റെ പുസ്തകത്തിലോ 
യാത്ര ചോദിപ്പിന്റെ ഈരടികള്‍ മാത്രം 
പിന്നെ എവിടെയാണ് എനിക്കുള്ള ഇടം 
അതോ ആ പുസ്തകം നീ 
വഴികച്ചവടക്കാരന് വിറ്റു പോയോ ...
തിരഞ്ഞു നടക്കാം ഞാന്‍ പൊതു നിരത്താകവേ 
വേണമെനിക്കത് 
എന്‍ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി 
     

Friday, October 19, 2012


അറിയാതെ പോകുന്നവള്‍ 

നീ കടലാണ് 
വിശാലമായ കടല്‍ 
ഞാനോ 
ഏതോ ഗുഹയില്‍ നിന്നും '
പിറവിയെടുത്തു 
ഒഴുകി ക്ഷീണിച്ചു എത്തുന്ന 
ദുര്‍ഗന്ധിയാമൊരു പുഴ 
എന്റെ മനസിന്റെ ഒഴുക്കില്‍ 
ഞാന്‍ കണ്ടത് നിന്റെ ലോകം മാത്രം

നീയോ 
ആഴപരപ്പും ..പടര്‍ന്ന  ആകാശവും
വന്നെത്തുന്ന   കൈപ്പുഴകളും 
കൂട്ടത്തില്‍ ഈ ഞാനും..
എന്റെ ഒഴുക്ക്  നിന്നാലും നീ അറിയില്ല 
നിന്നിലെ ലോകത്തില്‍ നിന്നെന്നെ 
ഞാന്‍  മാഞ്ഞു തുടങ്ങിയിരിക്കുന്നു  

Thursday, October 18, 2012


ഒറ്റമരം 

മരുഭൂമിയിലെ  വന്‍ വെയിലില്‍ 
ഉരുകിപോയത് എന്റെ നെഞ്ചില്‍ 
ഞാന്‍ തണുപ്പിച്ചു സൂക്ഷിച്ച 
പ്രണയ കുളിരായിരുന്നു
എന്റെ നനവുള്ള സ്വപ്നങ്ങളുടെ
തളിര്‍ നാമ്പായിരുന്നു .
പച്ച മണ്ണിനെ തേടി പാഞ്ഞ വേരുകളായിരുന്നു
ഇന്ന്   
അങ്ങിങ്ങ് കാണുന്ന ഒറ്റമരം പോലെ ഞാനും 
വേരിലോഴുകുന്നത് ദുര്‍ഗന്ധം 
ചൂഴുന്നൊര ശിഷ്ടജലവും 
വന്നു പൊതിയുന്നത് ഉഷ്ണം ഉറയുന്ന കാറ്റും മാത്രം 

Wednesday, October 17, 2012


മൌനത്തിന്റെ ഗതി 

ഉടയാത്ത  കമ്പിളിയിട്ട്  ആകാശം 
 നീണ്ടു നിവര്‍ന്നുകിടക്കുന്നു 
നക്ഷത്രങ്ങളില്ലാത്ത  ആകാശം 
എന്റെ മനസുപോലെ ഇരുളടഞ്ഞു നില്‍ക്കുന്നു 
എന്നിലെ മൌനത്തെ ഭന്ജിക്കാന്‍
ഒരു  മേഘ തുണ്ടുപോലുമില്ലാതെ 
പെയ്യാന്‍ വരാത്ത മഴയെ കാത്തിരുന്ന 
എന്നിലെ വേഴാമ്പല്‍ 
വല്ലാതെ കരയുന്നു 
പക്ഷെ മൌനത്തിന്റെ കുടുക്കിലെവിടെയോ 
എന്റെ ശബ്ദം എന്നെ മറക്കുന്നു 
 

Sunday, October 14, 2012


മലാല .....നീ വരൂ 

ശബ്ദം ഉയര്‍ത്തിയാല്‍ വെടിയുണ്ടകള്‍ വരും 
പിടിച്ചിറക്കി തല തുളയ്ക്കും 
പിന്നെ 
ആയുസ്സ് ഞാണിന്മേല്‍ ആടും 
തോക്കുധാരികള്‍   ആര്‍ത്തു അട്ടഹസിക്കും  
എന്നാലും  മിണ്ടാതിരിക്കാന്‍   വയ്യ 
മിണ്ടുന്നവര്‍ക്ക് എന്നും ശത്രുപക്ഷം 

എന്നാലും നിന്നെ കൊല്ലാതെ പോയ 
ആ വെടിയുണ്ടയെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു 
രാജ്യത്തിന്‍റെ  നാലതിരില്‍ നിന്ന് 
നിന്നെ ലോകത്തിന്റെ കൈവെള്ളയിലേക്ക് തന്നതിന് 
നിന്റെ കണ്ണുകളില്‍ ജ്വലിക്കുന്നത് 
അക്ഷരത്തിന്റെ  ജ്വാലക്കപ്പുറത്തു 
പാരതന്ത്രതിന്റെ വേദനകളാകം
പതിനായിരങ്ങള്‍ പറയാതിരുന്നത് 
നിന്റെ ചുണ്ടുകള്‍ വിളിച്ചു പറഞ്ഞപ്പോള്‍ 
നീ ഞാനായെന്നു  ഞാന്‍ അറിയുന്നു ...
പേടിച്ചരണ്ട എന്റെ നാവിനെ പിഴുതെറിയാന്‍ 
സമയമായെന്ന് തിരിച്ചറിവുണ്ടാകുന്നു ..
കാലം നിനക്കു കാവലാകട്ടെ 
ലോകം നിനക്ക് വഴിയും തീര്‍ക്കട്ടെ ...

Thursday, October 4, 2012

ente pranayame 

നിന്റെ ചെവി ഞാന്‍ അറുതെടുക്കുന്നു 
എന്റെ തുറന്നു  പറച്ചിലുകല്‍ക്കൊടുവില്‍ 
നിന്റെ നെഞ്ചില്‍  തേങ്ങി യുറങ്ങിയ നേരം 
വേറൊ ഏതോ കഥ കേട്ടെന്റെ പ്രാണനില്‍ 
കള്ളം ചേര്‍ത്ത നിന്റെ ചെവി 
ഞാന്‍ അറുതെടുക്കുന്നു ..............

 

Thursday, August 16, 2012

ആടി അറുതി  

അരിയോര അരിയോരു ...
വിളി ഇപ്പോഴും കേള്‍ക്കുന്നുവോ 

പറമ്പിന്റെ  ഒഴിഞ്ഞ മൂലയിലേക്ക് 
പഴയ ചൂലും  ചവുട്ടിയും 
കളഞ്ഞ പഴയ ഓര്‍മ്മ......
മൂശേട്ടയെ കളഞ്ഞു 
 പിന്‍ തിരിഞ്ഞു നോക്കാതെ 
വന്നു കയറിയ ആടി ദിനം 
ഇന്നോ 
നഗരത്തിന്റെ  തിരക്കില്‍ 
ആണ്ടു പോയെന്നോട് 
 ആടി ചോദിക്കുന്നു 
കളയനോന്നുമില്ലേ പെണ്ണെ 
എങ്ങനെ പറയും ഞാന്‍ 
ഇവിടെ
 അരുതിയ്ക്കായുള്ളത് ഞാന്‍ 
മാത്രമെന്ന് ....