Sunday, December 9, 2012


ആര്‍ത്തി 

ബാല്യത്തില്‍ നിന്ന്  കൌമാരത്തിലേക്കും 
 പിന്നെ യൌവ്വനത്തിലെക്കും  
ആര്‍ത്തി  പിടിചോട്ടമായിരുന്നു 
ഇപ്പോഴും ആര്‍ത്തിയാണ് .....
പക്ഷെ മുന്നിലെക്കല്ല 
പിന്നിലേക്കോടുവാന്‍ 
പവിഴ മല്ലിയുംകുള മാങ്ങയും 
താമരതണ്ടും ശീമ നെല്ലിയും 
സ്വന്തമാക്കിയിരുന്ന ബാല്യത്തിന്റെ ഗന്ധം 
പ്രണയത്തിന്റെ ഊഷരതയില്‍ 
കാറ്റിനോട് പോലും ചിരി പകര്‍ന്ന 
കൌമാരത്തിന്റെ ഗന്ധം   
അവയെല്ലാം മറന്നു രാമച്ചത്തിന്റെ 
ഗന്ധം നുകരാന്‍
ഋതു ശാട്യം   പിടിക്കുമ്പോള്‍ 
ആര്ത്തിയാവുന്നെനിക്ക് 
ഒന്ന് തിരിച്ചു നടക്കുവാന്‍   


 

Saturday, December 8, 2012


സുരക്ഷ 

എനിക്ക് വേണ്ടത് കാമം 
ചുഴിയാത്ത  ഒരു നോട്ടമാണ്
അംഗ വടിവ് അളക്കാത്ത 
മാംസളത  കൊതിക്കാത്ത 
അശ്ലീലം ചൊരിയാത്ത 
നിഴലിനെ പ്രാപിക്കാത്ത 
ഞാന്‍ അറിയാതെ മനസ്സില്‍ 
എന്നെ ഭോഗിക്കാത്ത  
നിന്റെ പ്രണയമാണ്
പ്രണയമെന്ന സുരക്ഷയാണ്  

Friday, December 7, 2012


 അളവുകോല്‍ 

എന്‍റെ  സമയവും നിന്‍റെ  സമയവും 
തമ്മില്‍ ഒന്നര നാഴിക വ്യത്യാസം 
അത്  കൃത്യം 
എന്നാല്‍ 
എന്റെ  സ്വപ്നങ്ങളും 
 നിന്റെ സ്വപ്നങ്ങളും തമ്മിലോ 
എന്റെ കാത്തിരിപ്പും 
നിന്റെ കാത്തിരിപ്പും തമ്മിലോ 
അവയുടെ ദൂരം അളവ്  യന്ത്രത്തിന്റെ 
മതിലും തകര്‍ത്തു ഓടികൊണ്ടേ ഇരിക്കുന്നു 



Thursday, December 6, 2012


ദൂരം.
പോയ കാലങ്ങളില്‍ എനിക്ക് നിന്നോട് മന്ത്രിച്ചാല്‍ 
മതിയായിരുന്നു 
അന്ന് നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ നിഴലിന്റെ പോലും 
ദൂരമില്ല 
ഇന്നോ 
എന്റെ ഹൃദയത്തിനു നിന്നോട് വിളിച്ചു പറയേണ്ടി വരുന്നു 
എന്നില്‍ നിന്നും ഒരു പാട് അകലേക്ക്‌ 
നീ അവനെ കൊണ്ടുപോയിരിക്കുന്നു 
എങ്കിലും 
മണ്ണിനെ തേടിവരുന്ന മഴയുടെ ആരവം പോലെ 
മേഘങ്ങള്‍ തമ്മില്‍ പുണരുന്ന ഗര്‍ജ്ജനം പോലെ 
തീരത്തെ വാരിയെടുക്കുന്ന തിരയുടെ  ചിരിപോലെ 
എന്റെ ഹൃദയം മുറവിളികൂട്ടുന്നു 
എന്റെ ശബ്ദമായി 
ദൂരത്തെ വെല്ലു  വിളിക്കാനെന്നപോലെ 

Tuesday, November 27, 2012


അട്ടഹാസം 
ലോകം ആര്‍ത്തു അട്ടഹസിക്കയായിരുന്നു 
എന്റെ യാത്ര കണ്ടു 
അപ്പോഴും 
ഞാന്‍ നിന്റെ ചുമലില്‍ ചാഞ്ഞു കിടന്നു 
നീണ്ടു നിവര്‍ന്ന വഴിയില്‍ 
ഞാനും  നീയും മാത്രം

കാത്തിരിപ്പിന്റെ  വലിയൊരു പാത
വെട്ടിവച്ചു നീ മായുമ്പോള്‍ 
അട്ടഹസിക്കുന്ന ലോകത്തിനെ മറക്കാന്‍ 
എനിക്കുള്ള ആശ്രയം 
ഈ ഭാരമില്ലായ്മ മാത്രം 

Friday, November 23, 2012

ഉപായം 

ശരീരത്തിന്റെ കൂടില്‍ നിന്നും 
 മനസെന്ന പക്ഷി 
അലറി കരയുന്നു 
വല്ലാതെ  വേദനിക്കുന്നു പോലും 
ഉത്തരമോ  പൊട്ട കിണറോ
ഇല്ലാത്ത ലോകത്തില്‍ 
ഉപായങ്ങള്‍ തേടി നടന്നു ശരീരം 

Tuesday, November 20, 2012


യുദ്ധമേ നിന്നോട് ....

അക്ഷരങ്ങള്‍ പോലും വിറപൂണ്ടു നില്‍ക്കുന്നു 
ചോരകുരുതികളെന്‍ ചേതന തളര്‍ത്തുന്നു 
ദൂരെയേതോ മുനമ്പില്‍  തെറിച്ച ചോര 
ഇവിടെ എന്‍ മുഖമാകെ പടര്‍ന്നോലിക്കുന്നു

നക്ഷത്ര കുരുന്നുകളിലാകവേ 
കുഞ്ഞുണ്ണിയെ കണ്ടൊരെന്‍ നെഞ്ചിലേക്ക് 
തലപിളര്‍ന്ന് , കരള്‍ പിളര്‍ന്നു കുഞ്ഞുടലുകള്‍ 
തുറിച്ചു നില്‍ക്കുന്ന കൃഷ്ണമണികള്‍ 
വയ്യിനി ചാവേറ് കാണുവാന്‍  
ഈ  രാവിനു അറുതി  ആകുമ്പോള്‍ 
പടയൊരുക്കം നിലയ്ക്കുമായിരിക്കാം
പക്ഷെ  യുദ്ധമേ
നീ ചൂഴ്ന്നെടുത്ത എന്‍ അരുമകിടാങ്ങളെ
നീ തകര്‍ത്തെറിഞ്ഞ എന്‍ ഭാവി കുരുന്നുകളെ 
നീ തകര്‍ത്തെറിഞ്ഞ എന്‍ പ്രകൃതി  തുരുത്തിനെ
എല്ലാം   ഏതു രാവിന്
ഏതു പകലിനു തിരിചു നല്‍കാനാകും