ദൂരം.
പോയ കാലങ്ങളില്‍ എനിക്ക് നിന്നോട് മന്ത്രിച്ചാല്‍
മതിയായിരുന്നു
അന്ന് നമ്മുടെ ഹൃദയങ്ങള്‍ക്ക് നിഴലിന്റെ പോലും
ദൂരമില്ല
ഇന്നോ
എന്റെ ഹൃദയത്തിനു നിന്നോട് വിളിച്ചു പറയേണ്ടി വരുന്നു
എന്നില്‍ നിന്നും ഒരു പാട് അകലേക്ക്
നീ അവനെ കൊണ്ടുപോയിരിക്കുന്നു
എങ്കിലും
മണ്ണിനെ തേടിവരുന്ന മഴയുടെ ആരവം പോലെ
മേഘങ്ങള്‍ തമ്മില്‍ പുണരുന്ന ഗര്‍ജ്ജനം പോലെ
തീരത്തെ വാരിയെടുക്കുന്ന തിരയുടെ ചിരിപോലെ
എന്റെ ഹൃദയം മുറവിളികൂട്ടുന്നു
എന്റെ ശബ്ദമായി
ദൂരത്തെ വെല്ലു വിളിക്കാനെന്നപോലെ
No comments:
Post a Comment