ഊഴം
കവിത ജനിച്ചു
കവി ചിരിച്ചു
വായനക്കാരന്‍ കീറി മുറിച്ചു
കവി കരഞ്ഞു
പിന്നെ മരിച്ചു
നെഞ്ച്പൊട്ടി കവി ത കരഞ്ഞു
ചീഞ്ഞു നാറി മരിച്ചു
ആരും അറിഞ്ഞില്ല
കാരണം
വായനക്കാരന്റെ മുന്നില്‍
അടുത്ത കവിതയും കവിയും
ഊഴം കാത്തു കിടന്നു
No comments:
Post a Comment