പുതിയ പാഠം
കിളികള്‍ സ്വര്‍ഗതോപ്പിലായിരുന്നു
ഇണങ്ങിയും പിണങ്ങിയും
വേടന്‍ ഇത്തവണ അമ്പെയ്തില്ല
പകരം വലയെറിഞ്ഞു
ഒരു കിളിക്കായി
ചിറകു വെട്ടി കൂട്ടിലിടാന്‍
ഇണക്കിളി വലയിലേക്ക്
വീണു കൊടുത്തു
പോകുന്ന വഴിയില്‍
ഷാപ്പിലെ അടുക്കളയില്‍
ഒരു കിളി മുളക് പുരണ്ടു
ചിറകുകള്‍ ചെവി ചൊറിയാന്‍
പാകത്തില്‍ നിരന്നു കിടന്നു
കൂട്ടിലെ കമ്പിക്കിടയിലൂടെ
ആകാശം നോക്കി മറുകിളി ഇരുന്നു
കരയാതെ ...
കരഞ്ഞാല്‍ കേള്‍ക്കാന്‍
ആകാശം മാത്രം
അപ്പോളകലെ
വറുത്ത കിളിഇറച്ചിയുടെ
പാട്ടുപാടി വേടന്‍ നാവു നുണയുന്നുണ്ടായിരുന്നു
കിളികള്‍ സ്വര്‍ഗതോപ്പിലായിരുന്നു
ഇണങ്ങിയും പിണങ്ങിയും
വേടന്‍ ഇത്തവണ അമ്പെയ്തില്ല
പകരം വലയെറിഞ്ഞു
ഒരു കിളിക്കായി
ചിറകു വെട്ടി കൂട്ടിലിടാന്‍
ഇണക്കിളി വലയിലേക്ക്
വീണു കൊടുത്തു
പോകുന്ന വഴിയില്‍
ഷാപ്പിലെ അടുക്കളയില്‍
ഒരു കിളി മുളക് പുരണ്ടു
ചിറകുകള്‍ ചെവി ചൊറിയാന്‍
പാകത്തില്‍ നിരന്നു കിടന്നു
കൂട്ടിലെ കമ്പിക്കിടയിലൂടെ
ആകാശം നോക്കി മറുകിളി ഇരുന്നു
കരയാതെ ...
കരഞ്ഞാല്‍ കേള്‍ക്കാന്‍
ആകാശം മാത്രം
അപ്പോളകലെ
വറുത്ത കിളിഇറച്ചിയുടെ
പാട്ടുപാടി വേടന്‍ നാവു നുണയുന്നുണ്ടായിരുന്നു
No comments:
Post a Comment