ആര്‍ത്തി
ബാല്യത്തില്‍ നിന്ന് കൌമാരത്തിലേക്കും
പിന്നെ യൌവ്വനത്തിലെക്കും
ആര്‍ത്തി പിടിചോട്ടമായിരുന്നു
ഇപ്പോഴും ആര്‍ത്തിയാണ് .....
പക്ഷെ മുന്നിലെക്കല്ല
പിന്നിലേക്കോടുവാന്‍
പവിഴ മല്ലിയുംകുള മാങ്ങയും
താമരതണ്ടും ശീമ നെല്ലിയും
സ്വന്തമാക്കിയിരുന്ന ബാല്യത്തിന്റെ ഗന്ധം
പ്രണയത്തിന്റെ ഊഷരതയില്‍
കാറ്റിനോട് പോലും ചിരി പകര്‍ന്ന
കൌമാരത്തിന്റെ ഗന്ധം
അവയെല്ലാം മറന്നു രാമച്ചത്തിന്റെ
ഗന്ധം നുകരാന്‍
ഋതു ശാട്യം പിടിക്കുമ്പോള്‍
ആര്ത്തിയാവുന്നെനിക്ക്
ഒന്ന് തിരിച്ചു നടക്കുവാന്‍
No comments:
Post a Comment