എന്‍റെ മനസ്
നരച്ചു കിടക്കുന്ന ആകാശത്തിന്റെ ഭാവമാണ്
എന്റെ മനസിന് .
മഴവെള്ളത്തിന്റെ രുചിയാണ്
എന്റെ മനസിന്.
മണലാരണ്യത്തിലെ പശിമയില്ലാത്ത
മണ്ണ് പോലെയെന്റെ മനസ്
ചാവുകടല്‍ പോലെ
അനാഥ മാണെന്‍ മനസ്
ജീവന്റെ തുടിപ്പിനായി പരീക്ഷണങ്ങള്‍
പേറുന്ന ചൊവ്വയെ പോലെന്‍ മനസ്
ഓര്‍മ്മയുടെ കൊങ്ങലുകള്‍
അഴുകി തുടങ്ങിയ കല്പവൃക്ഷം പോലെന്‍ മനസ്
No comments:
Post a Comment