വഴി.
വഴിയുടെ ആദ്യംഞാനും
എന്റെ ഹൃദയവും മാത്രമായിരുന്നു
കരഞ്ഞും ചിരിച്ചും പരിഭവിച്ചും
വഴിയുടെ ഏതോ പകുതിയില്‍ വച്ച്
ഒരു ഹൃദയം വന്നു
പതിയെ എന്റെ ഹൃദയത്തോട്
ചേര്‍ന്ന് നിന്ന് മൃദുവായി തലോടി
അടിത്തട്ടില്‍ ഒളിചിട്ടിരുന്ന
സങ്കട കടലിനെ ശാന്തമാക്കി
എന്റെ തീരമായി
വഴിയുടെ മുക്കാല്‍ ഭാഗമായി
ഹൃദയം മൌനത്തിലേക്ക് പോയി
ചെറിയ കല്ലുകളും വലിയ കല്ലുകളുമായി
പേമാരി പെയ്യുകയായി
മറനീക്കി സങ്കടക്കടല്‍ എന്നെ വിഴുങ്ങി
വഴിയുടെ അറ്റത്താണ് ഞാന്‍
എന്റെ ഹൃദയം കടലിലേക്ക്
താഴുമ്പൊഴും കാത്തു നിന്നു
അടയാളമുള്ളിടതെക്ക് തിരക്കിട്ട് പോകുമ്പോഴും
നിന്റെ യാത്ര പറച്ചിലിനായി
അതിലൂടെ ആ നനുത്ത ശബ്ദത്തിനായി
No comments:
Post a Comment