അളവുകോല്‍
എന്‍റെ സമയവും നിന്‍റെ സമയവും
തമ്മില്‍ ഒന്നര നാഴിക വ്യത്യാസം
അത് കൃത്യം
എന്നാല്‍
എന്റെ സ്വപ്നങ്ങളും
നിന്റെ സ്വപ്നങ്ങളും തമ്മിലോ
എന്റെ കാത്തിരിപ്പും
നിന്റെ കാത്തിരിപ്പും തമ്മിലോ
അവയുടെ ദൂരം അളവ് യന്ത്രത്തിന്റെ
മതിലും തകര്‍ത്തു ഓടികൊണ്ടേ ഇരിക്കുന്നു
No comments:
Post a Comment