കലാപം
അക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തുകയായിരുന്നു.
എന്നിട്ടും
ഞാന്‍ എല്ലാം ഊതികെടുത്തി.
വാരികൂട്ടി പുറത്തേക്കെറിഞ്ഞു
തണുത്ത വെള്ളം കൊണ്ട് തറ കഴുകി
തറയില്‍ നിന്നുയര്‍ന്നോര ചൂടിനെ
ആട്ടിയകറ്റി
അപ്പോഴേക്കും നിന്റെ ചുവടു കേള്‍വിക്കരികില്‍
കണ്ണിലേക്കു നോക്കിയപ്പോള്‍ കണ്ടത് മിന്നുന്ന പന്തം
ഞാന്‍ വാരിയെറിഞ്ഞ അക്ഷരങ്ങള്‍
ചെന്ന് വീണത് ആ മനസിലെക്കയിരുന്നു
കണ്ണീരില്‍ പോലും മടക്കമില്ലാത്ത
ഒരിരങ്ങിപോക്ക്
No comments:
Post a Comment