അതിര്
വേലി പരുത്തിയും ചെമ്പരത്തിയും
ഇഴചേര്‍ന്നു നിന്ന നമ്മുടെ അതിരിനെ
മുള്ളുകംബികൊണ്ട് നീ
സുരക്ഷിതമാക്കുംപോള്‍
വലിയ സര്‍വേക്കല്ലുകള്‍
പാകി നിര്‍ത്തുമ്പോള്‍
മുള്ളു കൊണ്ടത് എന്റെ മനസിനാണ്
കൂലിവാങ്ങി തൊടികടന്നു
പോകുന്നവന്റെ കത്തി നോക്ക്
അതിലിപ്പോഴും അരിഞ്ഞു തള്ളിയ
പച്ചപ്പിന്റെ മണം
നീ മനസിലാക്കാതെ പോയ
എന്റെ മനസിന്റെ മണം
അടയാളങ്ങളില്ലാത്തവളുടെ അവസാന ഗന്ധം.
വേലി പരുത്തിയും ചെമ്പരത്തിയും
ഇഴചേര്‍ന്നു നിന്ന നമ്മുടെ അതിരിനെ
മുള്ളുകംബികൊണ്ട് നീ
സുരക്ഷിതമാക്കുംപോള്‍
വലിയ സര്‍വേക്കല്ലുകള്‍
പാകി നിര്‍ത്തുമ്പോള്‍
മുള്ളു കൊണ്ടത് എന്റെ മനസിനാണ്
കൂലിവാങ്ങി തൊടികടന്നു
പോകുന്നവന്റെ കത്തി നോക്ക്
അതിലിപ്പോഴും അരിഞ്ഞു തള്ളിയ
പച്ചപ്പിന്റെ മണം
നീ മനസിലാക്കാതെ പോയ
എന്റെ മനസിന്റെ മണം
അടയാളങ്ങളില്ലാത്തവളുടെ അവസാന ഗന്ധം.
No comments:
Post a Comment