സുരക്ഷ
ചുഴിയാത്ത ഒരു നോട്ടമാണ്
അംഗ വടിവ് അളക്കാത്ത
മാംസളത കൊതിക്കാത്ത
അശ്ലീലം ചൊരിയാത്ത
നിഴലിനെ പ്രാപിക്കാത്ത
ഞാന്‍ അറിയാതെ മനസ്സില്‍
എന്നെ ഭോഗിക്കാത്ത
നിന്റെ പ്രണയമാണ്
പ്രണയമെന്ന സുരക്ഷയാണ്
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment