വീടാണ് ഞാന്‍ ......
നീ ഏറെ സ്നേഹിച്ച നിന്‍റെ വീട്
മിഴികൊണില്‍ എവിടെയോ സ്നേഹം ഒളിപ്പിച്ചാണ്
നീ വന്നെത്തിയത്
നിന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തിയും
എന്റെ ഭിത്തികളില്‍ മുഖം അമര്‍ത്തിയും..
എവിടെയൊക്കെയോ
നീ എന്നിലേക്ക് കുടിയേറി
നിനക്ക് വേണ്ടി മാത്രമായി തൊടിയിലെ
പൂചെടികളില്‍ വസന്തത്തെ
ഞാന്‍ ആനയിപ്പിച്ചു
കവുങ്ങിന്‍ തോപ്പിനെയും
മന്ക്കൂട്ടങ്ങളെയും
നനപ്പിച്ച്....കണ്ണിനും കാതിനും
തണുപ്പേകി
മേല്കൂരകളില്‍ കണ്ണ് പാകി
നീ കിടക്കുമ്പോള്‍ നവോടയെ പോലെ ഞാന്‍ നിനക്ക്
മുന്‍പില്‍ നിന്ന്
എപ്പോഴൊക്കെയോ നിന്‍റെ ചുണ്ടിലെ പുഞ്ചിരി
എന്റെ ഭിത്തിയകുന്ന കവിള്‍ത്തടങ്ങളില്‍
മുല്ല പൂമണം പോലെ തഴുകി പോയി
നിന്‍റെ കൃഷ്ണമണികള്‍ എന്നോട് എപ്പോഴെക്കെയോ
മൌനം ചേര്‍ത്ത് പറഞ്ഞതെല്ലാം
കുളിരോട് വയിചെടുക്കുകയായിരുന്നു ഞാന്‍ ....
ശാന്തമായ നിന്‍റെ ശരീര ചലനങ്ങളില്‍
അപൂര്‍വമായ ചടുലത
കണ്ടപ്പോഴും .......
എല്ലാം ഒതുക്കി നീ നെടുവീര്‍പ്പിടുമ്പോള്‍ ....
ആ ശ്വാസത്തെ എന്റെതക്കി സ്വയം ലയിക്കുംപോഴും
അറിഞ്ഞിരുന്നില്ല ഞാന്‍ നിന്‍റെ പടിയിറക്കം
സ്വന്തമെന്ന പദത്തിന് ഊന്നല്‍ നല്‍കി
ആരോടോ ഏറെ പറയുമ്പോള്‍
തിരിച്ചറിയുന്നു ഞാന്‍
വാടകവീടാണ് ഞാന്‍ ......
വാടക വീടിനു എന്തിനാണ് സ്വോപ്നങ്ങള്‍ ....
എല്ലാവരും എത്തുന്നത്
എത്രയും പെട്ടെന്ന് ......
കൊഴിഞ്ഞു പോകാനാണ് .....എങ്കിലും
എന്റെ താമസക്കാര നിന്നെ ഏറെ സ്നേഹിച്ചു പോയി ഞാന്‍ .....
ഇനിയും ആര്‍കും കൊടുക്കാന്‍ സ്നേഹത്തെ ബാക്കി വയ്ക്കാതെ .......
ഇത് നീ അറിഞ്ഞിരുന്നുവോ എന്തോ...........................
നല്ല വരികള്‍.........
ReplyDelete