ദിവസമായിരുന്നു ഞാന്‍
രാത്രിയും പകലും ചേര്‍ന്ന ദിവസം..
ദേഹവും ദേഹിയും ഇഴ ചേര്‍ന്ന പോലെ.....
പിരിയാതെ പോയ നല്ല ദിവസം.
സൂര്യനെയും ചന്ദ്രനേയും ഒരു പോലെ ചേര്‍ത്ത് വച്ച
എന്‍റെ നാള്‍വഴികള്‍ ............
താമരയും ആമ്പലും സ്വപ്നങ്ങള്‍ താലോലിച്ച ..
എന്‍റെ ദിവസങ്ങള്‍.....
ഇന്നോ...................
ഇഴപിരിയലിന്റെ കാലമാണ്
പകലിനെയും രാത്രിയെയും ഇഴപിരിച്ച ...
എന്‍റെ ജീവന കാലം......
ആരെ ഞാന്‍ തെരഞ്ഞെടുക്കണം............
രാവിനെയോ പകലിനെയോ.............
നിശബ്ദമായ പകലുകള്‍ നല്‍കി നീ എന്നെ ത്രിപ്തയക്കുന്നു
കണ്ണിലെവിടെയോ കാണാതിരിക്കുന്ന പ്രണയം
തേടി...
അസ്തമനം വരെ ഞാന്‍ അലഞ്ഞു നടക്കയാണ്....
രാവില്‍ ...
ആരോ ചെര്‍ന്നലിയുന്ന ശ്വാസത്തിന്റെ ചൂരും പേറി
തിരികെ എത്തുമ്പോള്‍
എന്‍റെ തേടല്‍ വെറുതെ ആകുന്നു........
കണ്ണില്‍ പോലും തെളിയാതെ ........ഞാന്‍ ....
കല്ലാകണം എനിക്ക്...
പകലിനെയും രാത്രിയും തിരിച്ചറിയാത്ത കല്ല്....................................
മനസ്സും ശരീരവും മരവിച്ച ......... വെറും കല്ല്.......................
മരണത്തിന്റെ തണുപ്പിലേക്ക്..............
മെല്ലെ .................
ഇഴപിരിയാത്ത സത്യത്തിലേക്ക്.................................
പകലിനെയോ രാത്രിയെയോ..................... വേര്‍തിരിക്കാത്ത
സുന്ദരമായ തണുപ്പിലേക്ക്............................
Monday, May 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment