Tuesday, May 18, 2010

ചീവീടുകള്‍

ബാല്യം മുതല്‍ എന്റെ രാവുകളില്‍
നീ എന്നൊപ്പം കരഞ്ഞു വളര്‍ന്നു.
കൌമാരത്തില്‍ എന്റെ ഭയവിഹ്വലതകളെ
പാരമ്യത്തില്‍ എത്തിക്കാനും നിനക്കായി
യോവ്വനത്തില്‍ ആരോ പാകിയ സ്വപ്നങ്ങളില്‍
ഒരു പിന്നണി സംഗീതമായി നീ നിന്നു.
ഇന്ന്
എന്‍റെ ജീവന്‍ പോലെ അലിഞ്ഞു ചേര്‍ന്നവന്‍
ഏതോ മല കയറിപോകുംപോഴും
ഓരോ ചുവടിലും
എനിക്കവന്‍ അന്യവല്‍കരിക്കപെടുംപോഴും
പിന്നണിയില്‍ ഞാന്‍ കേട്ടത്
നിന്റെ സംഗീതമായിരുന്നു..
പക്ഷെ ഇവിടെ ..........
എനിക്ക് നിന്‍റെ ശബ്ദത്തെ ........
വല്ലാതെ വെരുക്കെണ്ടിവരുന്നു....
എന്‍റെ സ്വപ്നങ്ങളെ പൊട്ടിപോയ ...പട്ടം പോലെ
എവിടെയോ ഉപേക്ഷിക്കെണ്ടിവരുമ്പോള്‍....
നിന്‍റെ സംഗീതം....... എനിക്ക്.. ഒരു ബാധ്യത ആകുന്നു.......................

No comments:

Post a Comment