സ്വപ്നത്തില്‍ ജനിച്ചു
സ്വപ്നത്തില്‍ വളര്‍ന്നു
സ്വപ്നത്തില്‍ മാത്രം
എനിക്ക് തണലായി നിന്ന്
വാര്‍ധക്യത്തില്‍ രക്ഷകനകുമെന്നു
സ്വപ്നം കണ്ടു
ആ സ്വപനത്തില്‍ തുളുമ്പി ഒഴുകുമ്പോള്‍
മുലപ്പാല്‍ ചുരന്നു കുളിരണിഞ്ഞു ഞാന്‍ കിടക്കുമ്പോള്‍
അറിയാതെ നനവ് പടരുമ്പോള്‍
ചിതയില്‍ തീ പകര്‍ന്നു
നീര്കുടം പൊട്ടിച്ചവന്‍
എനിക്ക് മോക്ഷ്മര്‍ഗം തന്നതെന്നോര്‍ത്തു
സായൂജ്യമടഞ്ഞു നിവരുമ്പോള്‍
വിറയാര്‍ന്ന കൈവിരലാല്‍ തട്ടി ഉണര്‍ത്തി
അവള്‍ ചോദിച്ചു
സ്വോപ്നം കണ്ടു ഉറങ്ങുന്നുവോ
ഉണരുക ചോര പുരണ്ട തുണികള്‍ മാറ്റട്ടെ...
വയറില്‍ നിന്നൊരു ഗോളം നെഞ്ചില്‍ വന്നു തട്ടി
പിന്നെ അത് കണ്ണിലൂടെ പടര്‍ന്നോളിക്കുംപോള്‍
അറിയുന്നു ഞാന്‍ ....
ചോരപടര്‍പ്പായി നിറഞ്ഞത് അവനാണ്....
ഒരു സ്വപ്നം പോലെ നിറഞ്ഞു മാഞ്ഞു പോയവന്‍............
എന്റെ ................പ്രിയപുത്രന്‍...............................
Sunday, May 9, 2010
Subscribe to:
Post Comments (Atom)
സ്വപ്നത്തില്‍ ജനിച്ച് സ്വപ്നത്തില്‍ തന്നെ മരിച്ചവന്‍........
ReplyDelete