Tuesday, May 18, 2010

വിലപേശലുകള്‍.

എവിടെയും വിലപേശലുകള്‍ ആണ്.

എന്തോ നേടാനുള്ള വിലപേശലുകള്‍

ബന്ധങ്ങളുടെ നിലനില്പ് തന്നെ

വിലപെശലുകലില് തൂങ്ങി ആടുന്നു

മനസ് ... ഒരു മായികം മാത്രമാണ്.

രക്ഷപെടാന്‍ വേണ്ടി മനുഷ്യന്‍ കണ്ടെത്തിയ ..

സങ്കല്പ അവയവം...

ഒരു പരിശോധനയ്കും ........

പിടികൊടുക്കെണ്ടല്ലോ..............

മനസ്സില്‍ മുളപോട്ടുന്നതെന്തും സങ്കല്‍പം ആയിത്തീരുന്നു.

വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും എല്ലാം സങ്കല്‍പം മാത്രം.

നിന്‍റെ പ്രണയവും മനസിന്‍റെ മാത്രം സൃഷ്ടി അല്ലെ.

പ്രാണനില്‍ തൊടാതെ രക്തത്തില്‍ ചേരാതെ

മനസ്സില്‍ മാത്രം താലോലിച്ചു വച്ച പ്രണയം.

അതുകൊണ്ട് തന്നെ ഒരു പച്ച മഷിത്തണ്ട് മാത്രം

ചേര്‍ത്ത് നീ എന്നെ മായ്ക്കുന്നു........

ഇവിടെയും വിലപേശലുകള്‍ ആണ്...

മിഥ്യയും സത്യവും തമ്മിലുള്ള വിലപേശലുകള്‍............................

ഇത് ...മിധ്യയുടെ കാലമാണ് .......

ഈ കാലത്ത് തോല്‍ക്കേണ്ടത് ഞാന്‍ മാത്രവും........................

1 comment:

  1. ബന്ധങ്ങളുടെ നിലനില്പ് തന്നെ
    വിലപെശലുകലില് തൂങ്ങി ആടുന്നു


    വളരെ സത്യം

    ReplyDelete