തീമഴയാണ്.................
എന്നോ ഏറെ സ്നേഹത്തോടെ പുല്‍കി ഉറക്കിയ
മഴയുടെ സ്വാന്തനത്തിനും അപ്പുറം
എന്‍റെ ദുഃഖങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു..
വാക്കുകളില്‍ എന്‍റെ ആയുസ് പിടഞ്ഞു മരിക്കുന്നു.......
തുറന്നു പറച്ചിലുകളില്‍ എനിക്ക് എന്നെ നഷ്ടപെട്ടിരിക്കുന്നു..........
മലയുടെ ഉന്നതങ്ങളില്‍ നിന്നും വീണുപോയ കുഞ്ഞികിളിയുടെ
രോദനം പോലെ.........
എന്‍റെ ശബ്ദം കാറ്റിന്‍റെ കൈയില്‍
അപ്പൂപ്പന്‍ താടി പോലെ............ ഞാന്‍ പറന്നു നടക്കുന്നു.
ഞാന്‍ എന്നെ കൈവിടുകയാണ്....................................
ഭാരമില്ലാത്ത അവസ്ഥ എന്നില്ലേക്ക് സന്നിവേശിക്കുന്നു................................
No comments:
Post a Comment