ഓര്‍മ്മകുടം
തലച്ചോറില്‍ നിന്നു
ഒലിച്ചിറങ്ങുന്നു.
ദേഹമാസകലം
അസഹ്യ ഗന്ധത്തോടൊപ്പം
ഓര്‍മ്മകളുടെ വിഴുപ്പുകൂടു
പൊട്ടിയതാണത്രേ
പടരുന്ന വേദനയില്‍
അസ്വസ്ഥത നിറച്ചു
ചിന്തകള്‍ ഓടിനടക്കുന്നു
ആരാണെന്‍റെ പുഴുത്ത
ഓര്‍മ്മകളുടെ കുടം
പൊട്ടിചെന്നെ മലിനയാക്കിയതു
കാട്ടു പച്ചയുടെ മണമുള്ള
എന്റെ ഓര്‍മ്മകളെ തിരിച്ചെടുത്തു
എന്നെ അറിയാത്തയേതോ
ഇരുട്ടു മൂലയില്‍
തിരിഞ്ഞു നോക്കാതെ
വലിച്ചെറിഞ്ഞു പോയ മാത്രയില്‍
എന്തിനായിരുന്നീ പീഡനം
ആരാണെന്‍റെ പുഴുത്ത
ഓര്‍മ്മകളുടെ കുടം
പൊട്ടിചെന്നെ മലിനയാക്കിയതു
No comments:
Post a Comment