അദ്ധ്യായം
നിന്ന്
ജീവിതത്തിന്റെ കെട്ടുറപ്പിലേക്ക്
നിന്റെ നിഴല്‍ കൂടു മാറിയപ്പോഴാണ്
എനിക്കെന്‍റെ
അവസാന അദ്ധ്യായത്തിനു
വരയിടാന്‍ തോന്നിയത്
കുരുക്കു മുറുകിയിട്ടും
അടയാന്‍ കൂട്ടാക്കാത്ത കണ്ണുകള്‍
അപ്പോഴും
ആദ്യ അദ്ധ്യായത്തിലെ
ഇണ ചേര്‍ന്ന നിഴലുകളില്‍
ഉടക്കി നിന്നു
No comments:
Post a Comment