തപസ്വിനി
കാടിന്റെ പച്ചപ്പറിഞ്ഞു
പാറയുടെ ഉറച്ചഹൃദയത്തില്‍
ചെറിയ നനവായി
പിന്നെയുറവയായി
മെല്ലെഒഴുകി പടര്‍ന്നവള്‍
കാറ്റിന്റെ വിളിക്ക് പിന്നാലെ
കടലിന്‍റെ ലഹരിയിലേക്ക്
അലഞ്ഞെത്തുമ്പോള്‍
ആയിരം കൈപ്പുഴകള്‍
കണ്ട കാഴ്ചയില്‍ കടലാറാടുന്നു .
പങ്കുവയ്ക്കലിന്റെ
പായസ ചിരി നിഷേധിച്ചു
ഒരു കാറ്റിന്റെ വിളിക്കും
കാതു കൊടുക്കാതെ
ഇരുണ്ട പാറയുടെ
അടിത്തട്ടിലേക്കു മടങ്ങിപോകാന്‍
കഴിയാതെ
ഒഴുക്കിനൊപ്പം കണ്ണീരും ചാലിച്ചു
ഒരു താപസ ജന്മമായവള്‍
No comments:
Post a Comment