പരതല്‍
പഴമണതിനാണ്
കിട്ടിയതോ
അഴുകിയ ചവറ്റു കൂമ്പാരവും
കാര്‍ന്നു തിന്നുന്ന വിശപ്പില്‍
എച്ചില്‍ കൂട്ടത്തില്‍
ആഹാരം പരതുന്നവനു
തീന്‍ മേശ യുടെ ധാര്‍ഷ്ട്യം
അപരിചിതം
ഏറെ തിരഞ്ഞപ്പോഴാണ്
ഒരു കയ്യൊപ്പു കിട്ടിയതു
എന്‍റെ ഹൃദയത്തില്‍
നീ ചാര്‍ത്തി തന്ന അടയാളം
ചലവും പുഴുവും പൊതിഞ്ഞു
പോയെങ്കിലും
എനിക്കെടുക്കാതെ വയ്യ
ഏകാന്തതയുടെ വിശപ്പെന്നെ
കൊന്നു കൊണ്ടിരിക്കുന്നു
No comments:
Post a Comment