തെക്കേ കോണിലെ മാവ്
അണ്ണാറ കണ്ണന്‍ മണം പിടിച്ചെത്തി
അരിഞ്ഞെടുത്തത് എന്റെ കനി
അതില്‍ പാതി പകുത്തു
കൊത്തിയെടുത്ത പൊന്നാരം തത്ത
ഒടുവില്‍ ഞെട്ടറ്റു .താഴെക്കുതിരുന്ന
ഉള്ളു തുറന്നു കാട്ടുന്ന മാമ്പഴം
കക്കാല കണ്ണുമായി
എന്നെ ചൂഴ്ന്നു പോകുന്ന
കച്ചവടകാരന്‍
കച്ചവടത്തിന്റെ വിലപേശലുകള്‍
കണ്ടു വിറളി പൂത്ത
കാറ്റു അടിച്ചു കൊഴിച്ച
മുഴുത്ത മാമ്പഴമേടുതതോടുന്ന
ചിരികിലുക്കങ്ങള്‍
ആ ഋതുവിനെ വിട്ടു
പിന്നെയും കാത്തിരുപ്പ്
ഇടയിലറിയാതെ പിറക്കുന്ന
മാമ്പൂക്കളെ നുള്ളിയെറി യുന്ന
മഴപെയ്ത്തുകള്‍
അത് കണ്ടു കണ്ണീര്‍ തൂകിയ
നിഷ്കളങ്ക ബാല്യങ്ങള്‍
കാലവും ഞാനും തമ്മില്‍
മുട്ടിയുരുമ്മി ചിരിച്ച
നല്ല നാളുകള്‍
ഒരു നാള്‍ ആര്‍ത്ത നാദത്തിനു
പിന്നാലെ ഒഴുകിയെത്തിയ
ആള്‍ക്കൂട്ടം ചുറ്റും നിറഞ്ഞു
ചില്ലകള്‍ വകഞ്ഞു മാറ്റി
മെല്ലെ പാളി നോക്കുമ്പോള്‍
കണ്ടത് ഉടയോന്റെ മരവിപ്പ്
നാഥനില്ലാ വീടിനെ ചൊല്ലി
കാറ്റിനോട് പായാരം പറയുമ്പോഴാണ്
കണ്ണുകള്‍ എന്നിലേക്ക്
പായുന്നത് കണ്ടത്
നെഞ്ചലച്ചു കാറ്റു പാഞ്ഞുപോയപ്പോഴേകകും
കൊമ്പുകള്‍ അരിഞ്ഞെറി ഞ്ഞിരുന്നു
നിമിഷ വേഗത്തിലൊരു പതനം
ചെറുതും വലുതുമായി
ഛെദിക്കപെട്ട് ഞാന്‍
എള്ളും പൂവും കണ്ണീരും വാങ്ങിയവനു
കനലെകാന്‍ ഒരു യാത്ര
ശയ്യയൊരുക്കി കാത്തിരുപ്പ്
കറയുനങ്ങാത്ത എന്റെ നെഞ്ചിലേക്ക്
നിറമുള്ള ആടകളണിഞ്ഞു
പിന്നെ പൊതിഞ്ഞൊരുക്കല്‍
വിടവുകള്‍ തീര്‍ത്തു അഗ്നി തിരുകി
എല്ലാവരും യാത്രയാവുമ്പോള്‍
അഗ്നി ആളി പടരുമ്പോള്‍
ആദ്യം പൊട്ടിയത് എന്റെ നെഞ്ചായിരുന്നു
പച്ച കറയില്‍ തീപിടികുംപോഴുള്ള
നെഞ്ചു പൊട്ടല്‍
പിന്നെ ഉള്ളില്‍ നിന്നൊരു പൊട്ടലും
അപ്പോഴും ഇല ചാര്‍ ത്തു കള്‍ക്കുള്ളില്‍
ജീവിതം കൈവിട്ടു പോയ
ഉണ്ണിമാങ്ങകള്‍ പിടയുന്നുണ്ടായിരുന്നു
അകത്തും പുറത്തും.
No comments:
Post a Comment