എന്നിട്ടും
പ്രണയത്തിത്തിലേക്ക്
സവാരിക്കിറങ്ങുമ്പോള്‍
നിനക്കു സമ്മാനമായി
തരാന്‍ ഞാന്‍ തിരഞ്ഞത്
ഞെട്ടറ്റു വീണ ഒരു പൂവിനെ
അടര്‍ന്നു വീണ പൂവിനെ
തലോടി തുടങ്ങിയ
പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്
നിന്നിലേക്കുള്ള വഴി
തീര്‍ന്നുപോയെന്നറിഞ്ഞിട്ടും
ഒരു വെറും യാത്ര
വാടിയ പൂവിനെ നെഞ്ചോട് ചേര്‍ത്ത്
തിരികെ മടങ്ങുമ്പോള്‍
ചവിട്ടുന്ന വഴിയിലാകെ
ഇതളടര്‍ന്ന ഒരായിരം പൂക്കള്‍
കച്ചവട വല്ക്കരിക്കപെട്ട
പ്രണയ ദിനത്തിന്റെ ശിഷ്ടം പോലെ
ഒരു പൂവിനെ പോലും ഇറുത്തു
നോവിക്കാത്ത നമ്മുടെ പ്രണയ ദിനത്തില്‍
ഒരായിരം പൂക്കള്‍ കൊല്ലപെട്ടതെങ്ങനെ
പിന്നെയോ
നമ്മുടെ പ്രണയ ദിനമെങ്ങനെ
ലോകത്തിന്റെ പ്രണയദിനമായി
എന്നിട്ടും നമ്മുടെ പ്രണയം
എങ്ങനെ നമുക്കന്യമായി
No comments:
Post a Comment