പ്രപഞ്ച മോഹം
കാടിന് മോഹം
കടലിനെ കാണാന്‍
കടലിനു ദാഹം
കാടിനെ അറിയാന്‍ .
കാട്ടു പച്ചയും കടല്‍ നീലയും
കണ്ടു തിമിര്‍ത്ത
ആകാശ താഴവരയ്ക്കു
താഴെ കൊതിപ്പിക്കും
ഭൂമിയെ പുണരാനും.
മേഘങ്ങളില്‍ പോലും
ഊയലാടുന്ന കാറ്റിനു
നക്ഷത്ര കുഞ്ഞിനെ ആട്ടിയുറക്കാനും.
മോഹചക്രത്തിന്‍ രഥമീവിധം
പ്രപഞ്ചസാഗരം നീന്തികടക്കവേ
ക്ഷണിക ജീവിത സഞ്ചാരിയായ
ഞാനെന്‍റെ
വിഫല മോഹത്തില്‍
കണ്ണീരൊഴുക്കണൊ ?
No comments:
Post a Comment