അളവുകോല്‍
അളവുകോല്‍ തേടിയാണ് എന്റെ യാത്ര
മിന്നാമിനുങ്ങിനെ ഭയന്ന്
പിന്നെ കൈക്കുടന്നയില്‍ താലോലിച്ച
രാത്രികളില്‍ നിന്നും
നിയോണ്‍ വെട്ടത്തെ പുല്‍കുന്ന
രാത്രികളിലേക്ക് വലിച്ചെറിയപെട്ടപ്പോള്‍
കുഞ്ഞു തണുപ്പില്‍ കൈ
പിണച്ചുറങ്ങിയ നാളില്‍ നിന്നും
ശീതികരണത്തിന്‍റെ
അലസതയില്‍ വാടിയുറങ്ങുമ്പോള്‍
പ്രണയത്തിന്‍റെ നെഞ്ചിലെ
ഇളം ചൂടില്‍ നിന്നും
വിരല്‍ തൊടാനാകാത്ത
ദൂരത്തിരുന്നു നിരര്‍ത്ഥകമാകുമ്പോള്‍
അളവുകോല്‍ തേടുകയാണ് ഞാന്‍
എനിക്ക് നഷ്ടപെട്ട എന്നിലെ
ദൂരമൊന്നു അളന്നു കുറിക്കാന്‍
No comments:
Post a Comment