നക്ഷത്ര വഴി
പകച്ചു നിന്ന് വഴിയിലെ
ഇരുട്ടില്‍ വിലപിക്കുമ്പോള്‍
ആകാശ താഴ്‌വരയില്‍ നിന്നു
ഒരു കുഞ്ഞു നക്ഷത്രം
രാവിന്റെ കറുത്ത തിരശീലയിലൂടെ
പറന്നു വന്നരികത്തേക്ക്
ചിറകിനുള്ളില്‍
ചിരിയുടെ മിന്നലാട്ടം
മനസിലാകെ പ്രണയത്തിന്‍റെ
നനവ് പകര്‍ന്നു
വഴിയൊരുക്കുമ്പോള്‍
തകര്‍ന്നു വീണത്
ഏകാന്തതയുടെ ചില്ലു കൂടുകളും.
പിന്നെ സ്വയം തീര്‍ത്ത
ഇരുട്ടിന്റെ ആവരണവും
No comments:
Post a Comment