skip to main |
skip to sidebar
കല്ലുവെട്ടുകാരന്‍
ഒരു വലിയ മല കാണിച്ചു തന്നു . ഒരു വലിയ കോടാലിയും കയ്യില്‍ തന്നു. മലയുടെ മുകലില്‍ എത്തിക്കാന്‍ ഒരു ദൗത്യവും തന്നു. ഒതുക്കു കള്‍ വെട്ടി ഉണ്ടാക്കി . വെട്ടിയെടുത്ത കല്ലുകള്‍ താഴേക്കിട്ടു. അതൊക്കെ ആരൊക്കയോ ആവശ്യമുള്ളവര്‍ എടുത്തു കൊണ്ട് പോയി. ഇടയ്ക്ക് ഒറ്റയക്കുള്ള അദ്വാനം കണ്ടു ഒരു ഒറ്റയാന്‍ കൂടെ കൂടി ..കുറച്ചു നേരം വഴി വെട്ടി .....ആ കല്ലുകളും താഴേക്കിട്ടു . അതും പെറുക്കിയെടുക്കാന്‍ ആളുണ്ടായി. എന്നും ഒരേ ജോലി ചെയ്തപ്പോ ഒറ്റയാന് മടുപ്പായി. അവന്‍ തിരിച്ചിറങ്ങി. പക്ഷെ എനിക് കയറണം ആയിരുന്നു. അത് മാത്രമല്ല കൂടെ വരാന്‍ അവനോട്ടു വിളിച്ചുമില്ല .കല്ല് വെട്ടി ഒട്ടുമുക്കാലും ആയി ..........നല്ല ഒരു പാത രൂപപെട്ടു. പക്ഷെ പൊടിയും കാറ്റും വെയിലും ഏകാന്തതയും ചേര്‍ത്ത് കണ്ണുകള്‍ മങ്ങി തുടങ്ങി . കല്ലെടുതവരോട് താഴേക്ക് പോന്നോട്ടെ എന്ന് ചോദിച്ചു . വേണ്ടത്രേ .വയ്യെങ്കില്‍ ഇനി കുറച്ചു വീതം വെട്ടിയാല്‍ മതിയെന്ന് . പക്ഷെ കയറി പോകാന്‍. അങ്ങ് നെറുകയില്‍ എത്തണം . അതിനു വഴി അങ്ങ് വരെ വേണം ... ഒരു ദിവസം ഒരു കല്ലിനു പകരം താഴേയ്ക്ക് പതിക്കുന്നത് വരെ പോകാം അല്ലെ .
No comments:
Post a Comment