മാനവികത
മരം നടന്നു പോയി..
സ്വന്തം നിഴലിനെക്കാളും
മെച്ചമായത് ആഗ്രഹിച്ചു
നിഴലിനു ഓര്‍മ്മ പോലും
ശേഷിപ്പിക്കാതെ
വേരടക്കം പിഴുതു
മാനവികതയുടെ
പേരിലൊരു പലായനം
നിഴലിനോ
അവള്‍ക്കെന്തു മാനവികത
ചോദ്യം പോലും ബാലിശം
മതിലുകള്‍ വെറുക്കുന്ന ഭൂമിക
No comments:
Post a Comment