കാഴ്ച
കണ്ണില്‍ നിറയുന്ന കാഴ്ചകള്‍
മനസില്‍ പതിയുന്നില്ല
എന്നറിഞ്ഞപ്പോഴാണ്
മനസിനെ പരിശോധിക്കാന്‍
എത്തിച്ചത്
എല്ലാ അറകളും ഒന്നൊന്നായി
മലര്‍ക്കെ തുറക്കുമ്പോള്‍
കൈ കൊട്ടിചിരിച്ചിറങ്ങി വന്ന
നിന്നെകണ്ടു
ഒപ്പം നിന്റെ നെഞ്ചിലോട്ടി
ചിരിക്കുന്ന എന്നെയും
No comments:
Post a Comment