ഒളിച്ചു കളി
മനസിന്റെ മുഖം മങ്ങി
അപ്പോളുറക്കം പതിയെ മനസിനെ
ചേര്‍ത്തണച്ചു
പിന്നെ കണ്ണിനെ നോക്കി
ഗൂഡമായി ചിരിച്ചു
ചിരി മൌനത്തിലേക്ക് പോയപ്പോള്‍
മനസ് മെല്ലെ എഴുന്നേറ്റു
സ്വപ്നത്തിലേക്കു പോയി
ഇതൊന്നുമറിയാതെ
ശരീരം അലാറത്തിനു
കാതു കൊടുത്തു കിടന്നു
No comments:
Post a Comment