ശാന്തത
കാലില്‍ വെള്ളികൊലുസിട്ടു
ആര്‍ത്തു ചിരിച്ചു ഉരുണ്ടു മറിഞ്ഞു
തീരത്തിന്റെ നെഞ്ചില്‍
മുഖം അമര്‍ത്തി ശ്വാസം പകര്ന്നകാലം
അപായ സൂചന അറിയിച്ചു
മുഴങ്ങുന്ന വിസിലുകളെ
അവഗണിച്ചു
എന്നിലെ ചിരിയിലേക്ക്
തിമിര്‍ത്തു ഇറങ്ങുന്നവര്‍
അതിര്‍ നിശ്ചയിക്കുന്ന അപായ കൊടികള്‍
എങ്കിലും
തീരത്തിന്റെ വിളി യില്‍ ഞാന്‍ തുള്ളി
മറിഞ്ഞു കൊണ്ടിരുന്നു.
.......................................................................
നിര്‍വികാരതകണ്ണില്‍ നിറച്ചു
ആകാശം കണ്ടു നീ കിടക്കുമ്പോള്‍
കൊലുസഴിചു ..ചിരി കളഞ്ഞു
അലസയായി ഞാനും
ആരവങ്ങളില്ലാത്ത ആമൊദമില്ലാത്ത
രാപ്പകലുകള്‍
എവിടെയാണ് നമ്മുടെ മധുവിധു
അസ്തമിച്ചത്
സുരക്ഷിത തീരമായി പേരെടുക്കുമ്പോള്‍
നീ മായ്ക്കാന്‍ ആവശ്യപെട്ടത്
നമ്മളെ തന്നെയായിരുന്നു .
nice one ..pls add your poems in muttathemulla,facebook group
ReplyDeletethanku promod
ReplyDelete