കണ്ണാടി
നിന്റെ കണ്ണിലൂടെ
ചമഞ്ഞൊരുങ്ങിയപ്പോള്‍
കണ്ണാടിയെ ഞാന്‍ മറന്നിരുന്നു
ഉടുത്തൊരുങ്ങി നില്‍ക്കുമ്പോള്‍
നെറുകയിലെ സിന്ധൂരത്തിന്
ഒരു ചുംബനത്തിന്റെ ആലസ്യം
എന്നുമുണ്ടായിരുന്നു
അത്തിമരത്തിലെ വള്ളിപോലെ
വയറില്‍ ഒട്ടി ചിരിച്ച സാരിയില്‍
നിന്റെ വിരലിന്റെ
ചെറിയ ചിന്തുകളും .
വര്‍ഷങ്ങള്‍ക്കു പിന്നിലെ ഓര്‍മ്മകളുടെ
കൈയും പിടിച്ചു ഇത്രയും കാലം
ആരോ പതം പറഞ്ഞപ്പോഴാണ്
ഇന്ന് കണ്ണാടിക്കായി തിരഞ്ഞത്
കണ്ടതോ നീയും ഞാനും അറിയാത്ത
ഏതോ ഒരാളിനെയും
നീ പടിയിറങ്ങിയപ്പോള്‍
അറിയാതെ എന്നിലെ ഞാനും പോയിയെന്നറിഞ്ഞ്
കണ്ണാടി തിരികെ വച്ച് തിരിച്ചിറങ്ങുന്നു
എന്റെ ചിരിയും തിളക്കവും
ഏതു വഴിയിലാവും
നീ ചുരുട്ടിയെറിഞ്ഞത്
No comments:
Post a Comment