വാക്ക്
കാലില്‍ വന്നു പുണര്‍ന്ന
നനവിന് കണ്ണീരിന്‍റെ ഉപ്പും
മരണത്തിന്‍റെ മരവിപ്പും .
മൂന്നാമത്തെ തിരയ്ക്കു
ഒപ്പം കൂടുമ്പോള്‍
മൂന്നംപക്കത്തിനു തിരികെ
തരാമെന്ന് തിര തീരത്തിന്
വാക്ക് കൊടുത്തു
വാക്ക് തെറ്റിയ ജീവിതത്തില്‍ നിന്ന്
മുങ്ങാംകുഴിയിട്ടു മറയുമ്പോള്‍
മനസിന്റെ മരവിപ്പ് മാറ്റിയത്
തിരയുടെ വാക്കിലാണ്
No comments:
Post a Comment