അഗ്നി പര്‍വതം
തിളച്ചു മറിഞ്ഞു
നുര പൊട്ടിയപ്പോള്‍
ആദ്യം ആവി പറന്നു
പിന്നെ പുകയും ചൂടും
ഒടുവിലാണ് തീ തുപ്പിയത്
അസഹ്യമായ ചൂടും
കട്ടപിടിക്കുന്ന ഇരുട്ടും
മാത്രമായപ്പോള്‍
മനസു ഉമി ത്തീ യായി .
പ്രണയക്കൂടു ഉടഞ്ഞു
ഒഴുകി ഇറങ്ങുന്ന നിറം
നിന്നില്‍ വിഹ്വലത
കൂട്ടുന്നുവെങ്കില്‍
ഞാന്‍ നിസഹായ യാണ്
അകത്തു തീഗോളം
കിതയ്ക്കുന്നത് ചെവിയില്‍
മുഴങ്ങുന്നു .
No comments:
Post a Comment