skip to main |
skip to sidebar
വിള്ളല്‍
ജീവിതത്തിന്‍റെ പാതി വഴിയിലെത്തിയപ്പോഴാണ്
പ്രണയം കുഴച്ചൊരു വീടുവച്ചത്
മച്ചില്‍ നിറയെ പ്രണയ പുഷ്പങ്ങള്‍
പതിപ്പിച്ചൊരു ജീവിതം
ഏതോ ഋതു വിനൊപ്പം
വന്ന മിന്നല്‍പിണരെവിടെയോ
ഒരു വിള്ള ലിട്ടു മടങ്ങി
സ്വപ്ന വര്‍ണങ്ങള്‍ ചിത്രം വരച്ചിടത്ത്
ഒരു മുറിപ്പാട് പോലെ
അടുത്ത ഋതുവിളിക്കാതെയെത്തി
വിള്ളല്‍ വളര്‍ന്നു ഒരു നിലം പൊത്തല്‍
കാണുന്നില്ലേ ആകാശം നോക്കി
പുകച്ചുരുള്‍ യാത്രചെയുന്നത്
തകര്‍ന്ന സ്വപ്നങ്ങളുടെ
ഒരു നിശബ്ദ യാത്ര
No comments:
Post a Comment