പ്രണയ സൗധം
ഒരു ജന്മത്തിന്റെ പകുതി
യാത്രകഴിഞ്ഞപ്പോഴാണ്
അത്ഭുതം സംഭവിച്ചത്
രാവും പകലും നോക്കാതെ
വിയര്‍പ്പിനെയുപ്പാക്കി
ഓമല്‍ സ്വപ്നങ്ങളില്‍
നെടുംതൂണുകളിട്ടു
ആകാശം കാണാനായി
മേല്‍ക്കൂര പാകിയില്ല
കിളികളും മേഘങ്ങളും ചെറുമഴയും
കൌതുകം പൂണ്ടു ചിരിച്ചു
രാവും പകലും കള്ള കണ്ണിട്ടു നോക്കി
.............................................................................
ഒരു രാവില്‍ മേഘങ്ങളുടെ
കണ്ണീരു വീണപ്പോഴാണ്
ഒറ്റപെടല്‍ അറിഞ്ഞത്
ആരവം കേട്ട് കണ്മിഴിക്കുംപോള്‍
പുറത്തു പ്രണയസൌധം കാണുന്നവരുടെ
വന്‍ നിരയായിരുന്നു,
കണ്ണീരു തുടച്ചു മിഴിപൂട്ടി
നാവു അറുത്തു സ്വയം മരിച്ചു കിടന്നു..
No comments:
Post a Comment