പേജു മാറ്റം
കീറിമുറിച്ചു വാരികെട്ടി
പല പേജില്‍ പല നിറത്തില്‍
അടുക്കി ഇറക്കുമ്പോള്‍
ആ മേശയുടെ അരികില്‍
പോസ്റ്റ് മോര്‍ടത്തിന്റെ
ഊഴവും കാത്തു കിടത്തിയിട്ട്
പിന്നെ വലിചെരിയപെട്ടതു
എന്റെ മരണ വാര്‍ത്ത ആയിരുന്നു
നിന്റെ ചരമ പേജില്‍ ഇടമില്ലത്തവള്‍
ഏതോ മഞ്ഞപത്രത്തിന്റെ
ഒന്നാം പേജിലേക്ക്
കൂട്ടത്തില്‍ നിന്റെ ഒരു ചിത്രവും
ഒരു അടിക്കുറിപ്പോടെ ചിരിക്കുന്നു
No comments:
Post a Comment