കരള്‍
നീ എനിക്ക് തന്നു
പാതി കരള്‍ അറുത്തെടുത്തു
ഞാന്‍ നിനക്കും തന്നു
ഇന്ന് വഴിയരികില്‍
പട്ടിയും കാക്കയും
കൊത്തി വലിച്ചപ്പോഴാണ്
അത് എന്റെ കരളെന്നറിഞ്ഞത്
വിജനമായ പാതയില്‍
മിഴിനീരു പെയ്തു നില്‍ക്കുമ്പോള്‍
ഒരു ഉള്‍ ചിരി കേട്ട് ഉണര്ന്നുനോക്കവേ
നിന്റെ പാതി കരള്‍ എന്റെപാതി കരളിനോട്
ഉമ്മവച്ചു കിന്നാരം പറയുന്നു
എന്നോടലിഞ്ഞു ചേര്‍ന്ന് ...
No comments:
Post a Comment