Monday, May 30, 2011

ദുരൂഹതകള്‍

ഈ രാവടര്‍ന്നത്‌ ........
ദുരൂഹതകളുടെ വേഷപകര്‍ച്ചയിലാണ്
ഒരു പിടി ചോദ്യങ്ങള്‍ എന്നിലേക്ക്‌
എറിഞ്ഞു
ഒരു നിഴലാട്ടം പോലെ .........
അതോ ഒരു ഒളിച്ചോട്ടം പോലെയോ

ഉത്തരങ്ങള്‍ ഉള്ളില്‍ സമസ്യകള്‍
സൃഷ്ടിച്ചപോള്‍
സമസ്യകളുടെ പുതിയ ഉത്തരങ്ങള്‍
നീ പറഞ്ഞുതന്നു
എന്നിട്ടും

എന്‍റെ ദുരൂഹതകള്‍ അങ്ങിനെ തന്നെ
തായ്‌ വേരറിയാതെ ചില്ല ചായില്ല
നീ ഓര്‍ത്തില്ലേ ..............

Tuesday, May 24, 2011

കിലുക്കം

ചങ്ങല കിലുക്കം അടുത്തെവിടെയോ ആണ്
എന്‍റെ മനസിനെ പൂട്ടാനുള്ള ഇരുമ്പ് ചങ്ങല
തിരുകി കയറ്റുന്ന പൂട്ടിട്ടു
മാംസവുമായി ചേര്‍ത്ത് പൂട്ടി മാറ്റണം
മാംസം അടരണം
രക്തവും പിന്നെ ജലവും വ്യാപരിക്കണം
ജലം തേടി ദൂരേക്ക്‌ പോകണ്ട
കണ്ണീര്‍ ആവോളം ബാക്കി
പുഴുക്കള്‍ ആര്‍ത്തു ഇളകട്ടെ
അടരാത്തവയെ അവ തേടി പിടിച്ചോളും
ആപ്പീസു മാവിലെ മാങ്ങ പോലെ
അങ്ങ് എത്താത്ത കൊമ്പില്‍ നിന്നാടി
താഴെ എത്തുമ്പോള്‍ ........
നിറയെ പുഴുവുമായി
ചങ്ങല അടുത്തെവിടെയോ ....
ഉള്ളില്‍ നിന്ന് തന്നെ .........

Monday, May 23, 2011

ഭ്രാന്ത്‌

അന്ന്

നുള്ളി ഓടിമറയുമ്പോള്‍
വാതില്‍ പഴുതിലൂടെ കൈ കാട്ടി വിളിക്കുമ്പോള്‍
കാന്താരി മുളകിന്റെ രുചിയില്‍ അലരിവിളിക്കുംപോള്‍
നിന്റെ ചെവിയില്‍ കിന്നാരം പറഞ്ഞപ്പോള്‍.
വാടി വീണ പൂവിനോട് സങ്കടം ചോദിച്ചപ്പോള്‍
നീ പറഞ്ഞത്
ഞാന്‍ കിലുക്കം പെട്ടി

ഇന്ന്
അറിയാതെ എങ്കിലും ഒന്ന് ചിരിച്ചാല്‍
നിന്നെ ചേര്‍ത്ത് അണച്ചാല്‍
മഴയെ, നിലാവിനെ ,കാറ്റിനെ ...................ആരെയും
നോക്കി നിന്നാല്‍
നീ പറയുന്നു
എനിക്ക് ഭ്രാന്താണെന്നു

എവിടെ ആണ്
കിലുക്കം പെട്ടിയില്‍ നിന്ന്
ഭ്രാന്തിയിലേക്ക് ഞാന്‍ കൂടുവിട്ടത്

Friday, May 20, 2011

theemanam

പന്തങ്ങള്‍ ആളുകയാണ്
ജീവിത പന്ഥാവില്‍
ഉള്ളില്‍ ക്കൂട്ടിവച്ച
കുരുവിക്കൂട് ആരോ
തല്ലി തകര്‍ത്തു ....
പിന്നെ ...........



ഇപ്പൊ ചുറ്റും തീയുടെ മണമാണ്
പച്ചകമ്പില്‍ എണ്ണ തുണിചുറ്റി
കത്തിക്കുമ്പോഴുള്ള മണം
അന്ന് ഈ മണത്തിനു
തെക്കിനിയിലെ കൊടുതിയുടെ മണമായിരുന്നു
ഇന്ന് എന്‍റെ ശവം എരിയുന്ന മണമാണ്
ആരാണ് എന്നെ ചുട്ടത്
തീ കൊളുത്തി തിരിഞ്ഞു നടക്കുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കണം
എന്‍റെ സ്വപ്നങ്ങള്‍ കൂട്ടിവച്ച എന്‍റെ മനസ്
കത്തുമ്പോള്‍ നീല വെളിച്ചം വരുന്നോ എന്ന്
ആ നിറത്ത്തിലൂടെന്കിലും നീ അറിയണം
പകരം വയ്ക്കാനാകാതെ ഞാന്‍
നിന്നെ പ്രണയിച്ചിരുന്നു എന്ന്.

Thursday, May 19, 2011

തുടിപ്പ്.

നടവരമ്പ്
ആല്‍മരം
പച്ചതവളയും താമരയും
നനച്ചു കുളിക്കുന്ന
പെണ്ണുങ്ങളും ഉള്ള കുളക്കടവ്
നനച്ചതുണി പിഴിഞ്ഞു തോളതടുക്കി
മുലകച്ചയും കെട്ടി ഈറനായി പോകുന്ന യൌവ്വന തുടിപ്പ്
ആലിന്റെ പടികെട്ടില്‍ കാത്തിരുന്നു മുഷിയുന്ന യൌവ്വനം
വെള്ളാരം മണ്ണ് കാലിനെ മൂടി ഉരസി നിലക്കുന്നു.
ആലിന്‍ ചില്ലയെ ഇക്കിളി കൂട്ടിയ കാറ്റ്
നനഞ്ഞൊട്ടിയ മുണ്ടിന്‍ കോന്തലയെപിടിച്ചു വലിച്ചു

ചുണ്ടിന്റെ കോണിലെവിടെയോ
നാണം മെല്ലെ വിടരാന്‍ കൊതിച്ചു
കന്നെഴുതാത്ത പൊട്ടു വയ്ക്കാത്ത അവളെ...................
കണ്ണില്ലൂടെ കണ്ടവരെത്ര.....
എന്നിട്ടും ആരും ......
ആ മുഗ്ധ്ധ്ത പിചിചീന്തിയില്ല .....
ആസ്വാദനത്തിന്റെ ആസ്വാദനം
അവരെ ആസ്വദിപ്പിച്ചിരുന്നു...
ഒപ്പം അവളെയും

..................
സാമൂഹികത ........... ചോദ്യങ്ങള്‍ അനുവദിക്കുന്നില്ല ....
എങ്കിലും....
കണ്ണുകള്‍ തിരഞ്ഞു കൊണ്ടേയിരുന്നു................
അറിയുമോ ആ ഗ്രാമം .......
തിരിച്ചു പോകാന്‍ ....
വെമ്പല്‍ കൂട്ടുന്ന മനസുമായി .......
നഗരത്തിന്റെ ചൂട് നിറഞ്ഞ ഈ തിരക്കില്‍
ഞാന്‍ ......

Thursday, May 5, 2011

പാലായനങ്ങള്‍

ഓര്‍മയുള്ളപ്പോള്‍ നീ പറഞ്ഞത്
എല്ലാം മറക്കാന്‍ ശ്രമിക്കു
എന്നും
മറവി ആയപ്പോള്‍ നീ പറഞ്ഞത്
ഓര്‍ക്കാന്‍ ശ്രമിക്കു
എന്നും
നൂല്പാലം ഒര്മയ്ക്കും മറവിക്കും ഇടയിലാണ്
മനപൂര്‍വ്വം മറന്നതെല്ലാം മറവിയില്‍
സടകുടഞ്ഞു
ഓര്‍ക്കെണ്ടതെല്ലാം എവിടെക്കോ.......
എല്ലാം ഒരു തരാം പാലയനങ്ങള്‍ ആണ്.
മഴയും കാറ്റും വെയിലും പ്രഭാതവും
പ്രദോഷവും മറന്നുള്ള പാലായനങ്ങള്‍ ..............
കെട്ടി ആടിയ വേഷങ്ങള്‍ പോലും
മറവി കൊണ്ടുപോയിരിക്കുന്നു...........

Tuesday, May 3, 2011

ഒറ്റയാന്മാര്‍

ആ കണ്ണില്‍ ഞാന്‍ കണ്ടത് ......
തികഞ്ഞ ശാന്തത ആയിരുന്നു.
പക്ഷെ ലോകം പറഞ്ഞു ..
തീവ്രതയുടെ ആള്രൂപമെന്ന് .

പണ്ടും അങ്ങിനെ തന്നെ ആയിരുന്നു
നിങ്ങള്‍ സ്നേഹിച്ചവരെ വെറുത്തും
വെറുത്തവരെ സ്നേഹിച്ചും
ആശയങ്ങള്‍ ഇരു ധൃവങ്ങളിലെക്കായിരുന്നു

നിങ്ങളുടെ കവാടങ്ങള്‍ എനിക്ക് എന്നും
ബാലി കേരാ മലകള്‍ പോലെ ....
ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കും ....
അസ്പഷ്ടത എന്‍റെ കൂടാപിരപ്പായി.


മൂവായിരം കൊല നടത്തിയവര്‍
മുന്നൂറു കൊലയ്ക്ക് കന്നീരോഴുക്കിയപ്പോള്‍
ഭാഷയുടെ പേരില്‍ ചോര വീണപ്പോള്‍
ചന്ദനമരങ്ങള്‍ നാട്ടു മുതലാളിക്കന്യമായപ്പോള്‍
മാനത്തില്‍ തൊടുന്നവന്റെ കൈ നിരത്തില്‍ വീണപ്പോള്‍
ഒറ്റയാന്‍ മാരെ തിരയാന്‍ ഞാന്‍ പഠിച്ചു.

പക്ഷെ എല്ലാവരും..............