Saturday, April 28, 2012

 വേഗത
മനസുമുഴുവന്‍ തീകടലാണ്.....
ആരോട് പറയാന്‍....
അറിയാത്ത നഗരത്തില്‍ 
വേഗത കൂടിയ നഗരത്തില്‍
ഒറ്റപെട്ടു പോയവള്‍ 

എല്ലാവരും തിരക്കിലാണ്,,,
ഞാനും ഓടുന്നുണ്ട്
എന്നാല്‍
എന്‍റെ ഓട്ടങ്ങള്‍ പിഴച്ചു പോകുന്നു
പക്ഷെ ഓടിയേ പറ്റു

അത്താണിയായി നില്‍ക്കണ്ടവര്‍  
അപരിചതത്വം ഭാവിക്കുന്നു.
ഞാന്‍ ഇവിടെ നിന്റെ കാതു തേടുന്നുണ്ട്
പക്ഷെ നീയും ....



Friday, April 27, 2012


ഓമയ്ക്ക 
നിന്‍റെ പേരെന്തായിരുന്നു 
ഒരാള്‍ പറഞ്ഞു കപ്പക്കാ
ഒരാള്‍ പറഞ്ഞു പപ്പായ
പക്ഷെ എനിക്ക് നിന്നെ 
ഓമയ്ക്ക എന്ന് വിളിക്കാനായിരുന്നു ഇഷ്ടം 
കാരണം അമ്മ പറയുന്നത് അതായിരുന്നു 

Thursday, April 26, 2012

raviyiloode


പ്രണയത്തിന്‍റെ വിരലില്‍ പിടിച്ചു 
തസ്രാക്കിലെ രവിയുടെ ഇറയത്തു...

മച്ചിലൂടെ ഒരു വലിയ മഞ്ഞച്ചേര.
പിന്നെ പഞ്ചായത്തിന്റെ അടയാളരേഖകള്‍ 

വട്ടിയും ചൂലും.കോരിയും കണ്ടു 
രവിയുടെ  ഇരിപ്പടം പരതി ഞാന്‍..  


രവി ശരിയോ തെറ്റോ 
വീണ്ടും ചോദ്യങ്ങള്‍ 
മഞ്ഞച്ചേര ചോദ്യം കേട്ടത് പോലെ 
അകത്തേക്ക്  വലിഞ്ഞു 

ഇത്രിടം വന്നിട്ട് എന്ത് നല്‍കും ഞാന്‍ 
പക്ഷെ പോരുമ്പോള്‍ ഞാന്‍ അറിയാതെ 
എന്റെ മൂക്കുത്തി രവിയിലേക്ക് ഊര്‍ന്നു വീണിരുന്നു