Saturday, August 3, 2013

ഞാൻ നിര്മ്മിച്ച എന്റെ സിനിമ .."നിങ്ങൾ ബലിയാടുകൾ "

എന്റെ ഓർമ്മകൾ നാട്ടിലെ മൂന്നു ജില്ലകളിലായാണ് കിടക്കുന്നത് ...അത് കൊണ്ട് തന്നെ എവിടെയാ സ്ഥലം എന്ന് ചോദിക്കുമ്പോൾ എന്റെ മറുപടി കേട്ട് പലരും ചിരിക്കാറുണ്ട്.എന്നാലും കായംകുളത്തെ ഒരു കാര്യം പറയാം.അതാണല്ലോ എന്റെ കുടുംബം ..ഞങ്ങളുടെ നാട്ടിൽ ഒരു  പ്രസിദ്ധനായ  ഒരു വ്യക്തിയുണ്ട്‌  പ്രസിദ്ധി എന്ന് പറയാൻ പറ്റില്ല . കുപ്രസിദ്ധി ആണ്..അതിനു കാരണം ഉണ്ട്. പുള്ളിയുടെ പേരിൽ നിന്ന് തുടങ്ങാം "മരിച്ച പുത്രൻ". യഥാര്ത പേര് വേറെ എന്തോ ആണു  . പക്ഷെ അത് പറഞ്ഞാലൊന്നും പുള്ളിയ ആരും അറിയില്ല .മരിച്ച പുത്രൻ  എന്ന് പറഞ്ഞാൽ എല്ലാര്ക്കും മനസിലാകും . പുള്ളി പ്രവാസി ആയിരുന്നു പോലും. ഒരിക്കൽ പുള്ളി മരിച്ചു എന്ന് പറഞ്ഞു നാട് മുഴുവൻ കരഞ്ഞു . മൃതദേഹം കൊണ്ട് വരാൻ പോലും പറ്റിയില്ല . കുറച്ചു നാൾ കഴിഞ്ഞപ്പോൾ പുള്ളി മരിച്ചു പെട്ടിയിൽ കിടക്കുന്ന ഫോട്ടോ പോലും വന്നത്രെ .. പക്ഷെ കുറെ വര്ഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിൽ തിരിച്ചു വന്നു മതില്കെട്ടിനകത്തു മട്ടുപ്പാവും  വച്ച് താമസം ആയി . നാട്ടുകാർ വെറുതെ വിടുമോ .അകത്തു കയറി ചോദിയ്ക്കാൻ ധൈര്യ് മില്ലാത്തത് കൊണ്ട് പുരത്ത്തവർ പുള്ളിയുടെ പേരങ്ങ് മാറ്റി. അത് മരിച്ച പുത്രന്റെ വീടായി  . ഇപ്പോഴും അദ്ധേഹത്തിന്റെ സ്വന്തം പേര് പറഞ്ഞാൽ ഒരാള്ക്കും അറിവുണ്ടാകില്ല . ഇതെല്ലാം . ഞാൻ കേട്ട് വളര്ന്ന കഥകളാണ്. എന്നാലും എനിക്കെന്നു ആഗ്രഹം ആയിരുന്നു അദ്ധേഹത്തെ ഒന്ന് കാണാൻ.പലപ്പോഴും ആ വലിയ ഗേറ്റിന്റെ  വിടവിലൂടെ ഞാൻ ഒളിഞ്ഞു നോക്കിയിട്ടും ഉണ്ട്.. അങ്ങനെ ഇരിക്കെ ഒരു ദിവസം. അമ്മയും ഞാനും ഏതോ അമ്പലത്തില പോയിട്ട് ബസിറങ്ങി വീട്ടിലേക്കു നടക്കുന്നു  . അല്പം അകലേന്നു ഒരാൾ എതിരെ നടന്നു വരുന്ന്ട്. ഒരു 40 വയസൊക്കെ കാണും .അമ്മ സാരിത്തലപ്പു കൊണ്ട് വാ പൊത്തി മെല്ലെ പറഞ്ഞു. മക്കളെ അതാ മരിച്ചപുത്രൻ ..ഞാൻ ഠിം .അമ്മയുടെ കയ്യില പിടിച്ചിട്ടുണ്ടെന്ന് അല്ലാതെ എനിക്ക് ചലിക്കാൻ പറ്റുന്നില്ല .അയാൾ അടുതെത്തി ."ആ  ഇചെയ് (ചേച്ചി ) എവിടെ പോയി .മോളും ഉണ്ടല്ലോ "എന്താ മോളെ പേരു? അമ്മ തന്നെ പേര് പറഞ്ഞു .എനിക്ക് ശബ്ദം ഇല്ല .വാ പൊളിച്ചു അങ്ങനെ നില്പുണ്ട്.അയാൾ മെല്ലെ എന്റെ കവിളിൽ തട്ടി കടന്നു പോയി ."നീ എന്ത് കുഞ്ഞേ പേര് പോലും പറയാഞ്ഞേ .മണ്ടി  " അമ്മയുടെ ഈ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാല ബോധം കിട്ടിയത് ......എന്നാലും എനിക്ക് സന്തോഷമായിരുന്നു എന്റെ വർഷങ്ങൾ ആയുള്ള കാത്തിരിപ്പ് സഫലമായതിൽ .
ഇന്നിപ്പോൾ എന്താ പഴമ്പുരാണം എന്നല്ലേ .കഴിഞ്ഞ ദിവസം കനക മരിച്ചു എന്ന് പറഞ്ഞു  ഉണ്ടായ കോലാഹലങ്ങളും  ഞാനിട്ട പോസ്റ്റും പിന്നെ എഴുതിയ മാപ്പും ഒന്ന് മറക്കാൻ ശ്രമിച്ചു തുടങ്ങുകആയിരുന്നു .അപ്പോഴാണ് ആ മരിച്ച പുത്രിയും അച്ഛനും തമ്മിലുള്ള വാക്  പയറ്റു കണ്ടത് .അച്ഛനാണ് കൊന്നതെന്ന് മോളും. അല്ല മോൾ തന്നെ കെട്ടിച്ചമച്ച കഥയാണെന്ന് അച്ഛനും....പക്ഷെ സാഹചര്യ തെളിവുകളും ആ പത്രസമ്മേളനവും മകളിലേക്ക് കൂടുതൽ  വിരൽ  ചൂണ്ടി നില്ക്കുന്നു . മരിക്കാഞ്ഞത് എന്തായാലുംവളരെ നല്ലത് .പക്ഷെ വളരെ ആസൂത്രിതമായി അവർ രണ്ടുപേരിൽ ഒരാൾ മെനഞ്ഞെടുത്ത ഈ തിരകഥ നിമിത്തം ജോലി സ്ഥലത്തും സമൂഹത്തിലും എന്തിനു പ്രിയപ്പെട്ട ആള്ക്കാരുടെ പോലും ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂരമ്പുകൾ ഏറ്റവർ ഒരു പാടുണ്ട് ...പ്രസിദ്ധിക്ക് വേണ്ടി രംഗപടങ്ങൾ തട്ടികൂട്ടുന്നവർ ,അതിൽ സങ്കടം പൂണ്ടു കണ്ണീർ ഒഴുക്കുന്നവർ ഈ മല 
വെള്ള പാച്ചിലിൽ കുത്തനെ വീണു പോയവരുടെ നിസഹായത ഇനിയെങ്കിലും തിരിച്ചറിയുമെന്നു കരുതട്ടെ ......