Tuesday, February 28, 2012

നടന്ന വഴി

വഴി മുന്നിലൂടെ നിവര്‍ന്നുകിടന്നു...

വടിവൊത്ത പെണ്ണിനെ പോലെ

ഇങ്ങേയറ്റത്ത്‌ ഞാന്‍

അങ്ങേയറ്റത്ത്‌ നീ

നിസ്സഹായത എന്നില്‍

നിന്നിലോ .....

നിന്റെ ചുമലുകളിലേക്ക് കൈയെത്തിപ്പിടിക്കാന്‍

നിന്നിലെക്കെത്താന്‍ ആവാതെ ..

തളര്‍ന്നു വിവശയായി .....ഞാന്‍

എങ്കിലും

എന്റെ കണ്‍ തുമ്പുകള്‍ നിന്നെ തേടി തന്നെ നടന്നു

എവിടെയും ഒപ്പം എത്താതെ.........

വഴിയുടെ അവസാനത്തില്‍ നീ

പുതിയ വഴിവെട്ടി ..............

ഞാന്‍ തെല്ലിട നിന്ന്

പിന്നെ പഴയ വഴിയിലൂടെ തിരിച്ചു നടന്നു........

പക്ഷെ അപ്പോള്‍ വഴിക്ക്

രൂപം നഷ്ടപെട്ടിരുന്നു


Monday, February 27, 2012

അരിമുല്ല

കുംഭ ചൂടില്‍ വരണ്ടു പോയത്

എന്റെ അരിമുല്ലയായിരുന്നു...

അങ്ങ് ദൂരെ പൊക്കുന്നിയിലെ ഓല മേഞ്ഞ വീടിന്റെ

കോലായില്‍....

പച്ചപ്പിലേക്ക് കണ്ണും നട്ടു.....

നിന്റെ നെഞ്ചിലേക്ക്

നാണത്താല്‍ മുഖമോളിപ്പിക്കുംപോള്‍ ...

ചതഞ്ഞ അരിമുല്ലപൂവിന്റെ മണത്തില്‍....

നിന്റെ കണ്ണിലൂടെന്‍ കണ്ണ് പിടയുമ്പോള്‍

വിയര്‍പ്പിന് പച്ചില മണ മേറുംമ്പോള്‍

ശ്വാസം ശ്വാസത്തെ ആവാഹിചെടുക്കുംപോള്‍

കൈക്കുടന്നയിലോതുക്കി എനിയ്ക്കു മുഖം പൊത്തി

ചിരിക്കാനുള്ള എന്റെ അരിമുല്ല

കുംഭ ചൂടില്‍ വരണ്ടുപോയത് എന്റെ

അരിമുല്ലയായിരുന്നു


Sunday, February 12, 2012

പ്രണയ ദിനം

ഇന്ന് പ്രണയം എന്നില്‍ പെയ്തിറങ്ങിയ ദിനം

ഒപ്പം പ്രണയം എന്നില്‍ നിന്ന് പെയ്തു പോയ ദിനവും

വേദന എന്നില്‍ അലറി പിടയുമ്പോള്‍

തെയ്യക്കോലങ്ങള്‍ മുടിയഴിച്ചാടുമ്പോള്‍..

തിരമാല മാല പൊട്ടിച്ചാര്‍ത്തു ചിരിക്കുമ്പോള്‍

കനത്ത ദുഖത്തിന്‍ കരിമ്പടം ചുറ്റി ഞാന്‍

എന്നെയും കൊണ്ടെതോ ചുഴിയിലീക്കൊടുമ്പോള്‍

വയ്യിനി ഇതുപോലൊരു ദിനം കൂടി..

പോകയാണ് ഞാന്‍

എല്ലാ കാത്തിരിപ്പിനും

അറുതി തേടി

ഒറ്റ മൈന

മൈനകള്‍ പ്രണയത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു

മുറ്റത്തും തൊടിയിലും പിന്നാലെ ഓടിച്ചാടി പറക്കുന്നവര്‍

ഇരട്ട മൈനകള്‍ പ്രണയ ബിംബങ്ങളും

ഭാഗ്യ സൃഷ്ടികളും ....

ആരോ പറഞ്ഞു

ഒറ്റ മൈന അശുഭ ലക്ഷണമായി

മുടിതിരുമ്മിയും നീട്ടിതുപ്പിയും

ദ്രിഷ്ടിയെ മാറ്റി .....

എല്ലാം ബാല്യകൌമാര കുതൂഹലങ്ങള്‍ .....

ഇന്ന്

ഒറ്റ മൈന ഞാനാകുമ്പോള്‍....

നീ പറന്നിടതെക്ക്......

മിഴി പാകി തിരയുമ്പോള്‍

നീട്ടി തുപ്പലുകളുടെ

മുടിതുംബുരയലുകലുടെ ......

സീല്‍ക്കാരങ്ങള്‍ ചുറ്റിലും.

Monday, February 6, 2012

ഇരിക്കപിണ്ഡം

ഇത് എന്റെ ഇരിക്കപിണ്ഡം

ദര്‍ഭ മോതിരം നടുവിരലില്‍ ഇട്ടു

അരിയും എള്ളും പൂവും എടുത്തു

തെക്കോട്ടിരിക്കുന്ന കിണ്ടിവാലില്‍ നിന്ന്

കൈ നനച്ചു എന്നിലേക്കിടുക.....

നീ ആശ്വസിക്കുക.........

ഞാന്‍ ഇരിക്കപിണ്ടത്ത്തിലേക്ക്....

പിച്ചിതൈകള്‍ വാങ്ങിയ ഇടത്തില്‍ നിന്ന്

ശവം നാറിചെടി കൂടി വാങ്ങുക ...

പ്രണയം തന്ന വിരലുകള്‍ക്ക്

പ്രണയം തന്ന ചുണ്ടുകള്‍ക്ക്

പ്രണയം തന്ന മനസിന്‌

ആകെ ചേര്‍ന്നൊരു ഇരിക്ക പിണ്ഡം

Friday, February 3, 2012

ഏകാന്തതയും ഞാനും

ഏകാന്തത എനിക്ക് പേടിയായിരുന്നു

പിന്നീട്

ഏകാന്തത എനിക്ക് ഭാവനയായി

പിന്നീട്

ഏകാന്തത എനിക്ക് പ്രണയമായി

പിന്നീട്

ഏകാന്തത എനിക്ക് സ്വപ്ന യാത്രകളായി

പിന്നീടു

ഏകാന്തത എനിക്ക് വിരഹമായി

പിന്നീടു

ഏകാന്തത എനിക്ക് വേദനയായി

പിന്നീട്

ഏകാന്തത എനിക്ക് കാത്തിരുപ്പുകളായി

പിന്നീടു

ഏകാന്തത എനിക്ക് മരുന്നിന്റെ മണമായി

പിന്നീടു

ഏകാന്തത എനിക്ക് എന്നെ നഷ്ടമാക്കി

പിന്നീട്

ഏകാന്തതയ്ക്ക് കൂട്ടില്ലാതായി ....

പാവം ഏകാന്തത അവള്‍ ഒറ്റയ്ക്കായി

Thursday, February 2, 2012

അകലതിലെ അടുപ്പം

അകലം അടുപ്പം

എവിടെക്കാണ്‌ കൂടുതല്‍ യാത്ര.......

യാത്രകളിഷ്ടപെടുന്ന

നിനക്കുണ്ടോ ഉത്തരം

അകലം അടുപ്പം കൂട്ടുന്നുവോ

അടുപ്പം അകലം കൂട്ടുന്നുവോ


കാടിനുള്ളിലേക്ക്‌ ചിന്തയെ പായിക്കണ്ട

ഞാന്‍ മരണത്തിലേക്കുള്ള അടുപ്പം കൂട്ടി

നിന്നില്‍ നിന്നുള്ള അകലവും കൂട്ടി

ഇനി

അടുപ്പില്‍ അകിലായി ചേര്‍ന്ന് ...............

നിന്റെ സമസ്യക്ക് ഉത്തരമാകാം

Wednesday, February 1, 2012

ഒരിടം

നിക്ക് ഒരിടം വേണം

എന്നെ ഒന്നൊളിപ്പിക്കാന്‍

ഹൃദയം വേണ്ട ചുമലും


ഇരുട്ട് കട്ടപിടിച്ചു നില്‍ക്കണം

ചീവിടിന്റെ കരച്ചില്‍ വേണം

എന്റെ തേങ്ങലും കണ്ണീരും

ആരും അറിയരുത്

സത്യം മിഥ്യക്ക്‌ നേരെ വാളെടുത്തു

അസ്ഥിത്വം ഇല്ലെന്നുള്ള തിരിച്ചറിവ്

ഒപ്പം ഇടവും

യാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി നിരന്നു നിന്നു

ആദ്യം പെരുമുഴക്കം ആയിരുന്നു

പിന്നെ അന്ധകാരം

വെളിച്ചം നാവു നീട്ടി വന്നപ്പോള്‍

എന്റെ ഇടം നഷ്ടപെട്ടു......

എനിക്ക് ഒരിടം വേണം

ഹൃദയം വേണ്ട ചുമലും