Monday, October 25, 2010

ഞാന്‍ കണ്ട കവി..............എന്‍റെ ഓര്‍മ കുറിപ്പ് (ലേഖനം)

ആരാണ് എനിക്ക് അയ്യപ്പന്‍....... ഞാന്‍ അടുത്ത് ഇടപെട്ട ഒരു കവി. അങ്ങനെ പറഞ്ഞാല്‍ അതിനു വളരെ നിസാരത
ഉണ്ടായി പോകുന്നു. .....കൌമാരം വിഷാദത്തിലൂടെ യാത്ര ചെയ്തിരുന്ന എന്റെ പിന്നിലുള്ള എന്നോ ഒരു ദിവസം കൈയ്യില്‍ കിട്ടിയ മാസികയുടെ 8 വരിയില്‍ തുടങ്ങിയ ബന്ധം . അതാണ് തുടക്കം. ഏതൊക്കെയോ വാക്കുകളില്‍ എനിക്ക് പറയാന്‍ കഴിയാതെ കുടുങ്ങിയ വാക്കുകള്‍ .... എന്നെ വല്ലാതെ കുരുക്കി നിര്‍ത്തി.
.... കുതികുരിക്കുന്ന വരികള്‍ നോട്ട്ബുക്കുകള്‍ ആയി കുന്നു കൂടുമ്പോഴും അച്ചടി മഷി ഒരു ദിവസ്വോപ്നം ആയി നിലനിന്നു.......

നാട്ടുപച്ചയുടെ നാട്ടില്‍ നിന്ന് യവ്വനം മരുമാകലാക്കി എന്നെ നഗരത്തിലേക്ക് യാത്ര അയച്ചപോഴും,.. അവിടെ നിന്ന് മഹാഗരത്തിന്റെ ഒഴുക്കിലേക്ക്‌ യാത്ര ചെയ്തപോഴും. എന്നില്‍ ശേഷിച്ചത് കവിതയുടെ പച്ചപ്പ്‌ മാത്രമായിരുന്നു. നോടുബുക്കുകളില്‍ മാത്രം ഒതുങ്ങുന്ന എന്റെ മാത്രം വരികള്‍. .വര്‍ഷങ്ങളുടെ ഈ പ്രയാണത്തില്‍ പലപ്പൊഴുമ അയ്യപ്പന്‍ അക്ഷരങ്ങളിലൂടെ എനീകു മുന്നില്‍ നിറയുന്നുണ്ടായിരുന്നു...
അഞ്ചുവര്‍ഷത്തെ സെക്രട്ടെരിയെറ്റ് ജോലിക്കിടെ ഒരുദിവസം ഗേറ്റ് നു വെളിയില്‍ വീടിലേക്കുള്ള യാത്രയ്ക് ഒരുങ്ങവേ അലക്ഷ്യമായി നടന്നു നീങ്ങുന്ന ഒരാളെ കണ്ടു. എന്നോ ഫോട്ടോയില്‍ കണ്ട ഒരു മുഖപരിചയം ...മനസ് പറഞ്ഞു അത് കവിയല്ലേ. ചോദിച്ചാലോ... എല്ലാവരും നോക്കുന്നു. ചോദിച്ചാല്‍ ...നാനകെടകുമോ........ ഒറ്റനിമിഷം കൊണ്ട്... .. മനസ് മലക്കം മറിഞ്ഞു.. ഞാന്‍ തന്നെ തിരുത്തി...ആരു നോക്കിയാല്‍ എനിക്കെന്തു...
ഈ നഗരത്തില്‍ ഞാന്‍ അപരിചിതയാണ്...
ഞാന്‍ കുറച്ചു വേഗം നടന്നു അദ്ധേഹത്തിന്റെ അടുത്ത് ചെന്ന്. മാര്‍ഗതടസിയായി നില്‍കുന്ന എന്നെ നോക്കി ആദ്യം മുഖം ചുളിച്ചു പിന്നെ ഒരു കോണില്‍ ഒരു ചിരി .....കവി അയ്യപ്പനല്ലേ........... കവി അയ്യപ്പനല്ല അയ്യപ്പനാണ്.......
കുറച്ചു സമയത്തെ പരിചയം... കവിതയെ കുറിച്ച്...... പിന്നെ എന്റെ ഓണട്ടുകരയെകുരിച്ചു.............. എവിടെക്കാണ്‌ യാത്ര എന്നുള്ള ചോദ്യത്തിന്..... മുന്നില്‍ കണ്ട മൂനക്ഷരമുള്ള ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഒറ്റയ്കൊരു യാത്ര.................

ട്രയിനിലെ ജാഡ യാത്രയ്ക് പുസ്തകങ്ങള്‍ മാത്രമായിരുന്നു അഭയം. ......aa അഭയം kandethalil പലരുടെയും കൂടത്തില്‍ അയ്യപ്നും വന്നു. ................ആ യാത്രയില്‍ കുറെ എഴുത്തുകാരെ കണ്ടിരുന്നു. വൃത്തിയുള്ള എഴുത്തുകാര്‍......പക്ഷെ എനിക്കിഷ്ടം വൃത്തിയില്ലാത്ത അയ്യപ്പന്‍റെ വൃത്തിയുള്ള കവിതകള്‍ ആയിരുന്നു.

പിന്നെ ഒരിക്കല്‍ കുടുംബത്തോടൊപ്പം നഗരത്തില്‍ നില്‍കുമ്പോള്‍ വീണ്ടും ആ അലക്ഷ്യനായ യാത്രക്കാരനെ കണ്ടു. മോളെ പരിച്ചയപെടുതനായി അടുതെത്തി ചോദിച്ചു. ഓര്‍മ്മയുണ്ടോ ഞാന്‍ അന്നൊരിക്കല്‍....ഇല്ല ഓര്‍മയില്ല............ പെട്ടെന്നുള്ള മറുപടിയില്‍ ....മകള്‍ എന്നെ നോക്കി അമര്‍ത്തി ചിരിച്ചു........അമ്മ.... കള്ളം പറഞ്ഞു എന്ന് കരുതി കൈയോടെ പിടിച്ച കുന്ജികന്നുകള്‍ ..മിന്നുന്നുണ്ടായിരുന്നു. ... ..........................
മോളെ എന്താ നിന്റെ പേര് ..............അനുപല്ലവിയെ തരാന്‍ അമ്മയോട് പറ............ ഇതാ നിനക്ക് അപ്പൂപ്പന്റെ സമ്മാനം. കയീല്രുന്ന കുറെ പുസ്തകങ്ങള്‍....... ഒരെണ്ണത്തില്‍ എഴുതി തരുമോ എന്നാ എന്റെ ചോദ്യത്തിന് അത് പുസ്തകം തുറന്നലലീ കാണു. .....അങ്ങനെ ആകരുത് ....അല്ലാതെ ഓര്‍മിക്കാന്‍ പറ്റണം.
മുന്നോട്ടു നടന്നിട്ട് വീണ്ടും മോളോട് ...അമ്മേടെ കവിത പോലെ ആകരുത്... വല്ലതും വായിച്ചിട്ട് എഴുതണം.......
വാ പിളര്‍ന്നു നിന്ന് പോയ എന്നെ തോണ്ടി വിളിച്ചു മോള് പിന്നെയും ചോദിച്ചു എപ്പോഴാ അമ്മ കവിത അപ്പോപ്പന് വായിക്കാന്‍ കൊടുത്തെ............അവിടെ അവളോട്‌ അമ്മ പറഞ്ഞില്ലേ .... അമ്മയ്കരിയമെന്നു...... എന്ന് ചോദിച്ചെങ്കിലും.................
ഒരീക്കല് പോലും വയിചിട്ടില്ലാതെ എന്റെ കവിതകള്‍ക്...................ഉള്ളില്‍ നിന്ന് തികട്ടി തികട്ടി ചിരി വന്നു....................
പിന്നെ പലപ്പോഴും പലയിടത്തും....... വളരെ അക്ഷോഭ്യനായി .പോലും കണ്ടു............ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ ചോദിക്കാതെ കയറിച്ചെല്ലാന്‍ ചങ്കൂറ്റമുള്ള ....ഒരാള്‍...........
ജോലികള്‍ മാറി മറിഞ്ഞു ഞാന്‍ നഗരത്തില്‍ ഓട്ടപ്രദിക്ഷണം നടത്തികൊണ്ടിരിക്കുംപോഴും.......കാണാതെയും കണ്ടും............... എന്റെ കവി .. എന്റെ മുന്നിലുണ്ടായിരുന്നു.......... ഇടയെക്കൊപോഴോ................ ആസ്പത്രി കിടക്കയില്‍.........................മരണം ശൂന്യത സ്രിഷ്ടികുമോ എന്ന് ചിന്തിച്ച ഇടത്തില്‍ നിന്നും തിരിച്ചു വന്നു ചിരിച്ച ചിരിയും മുന്നില്‍ തെളിയുന്നു.................
ആശാന്‍ പുരസ്‌കാരം പ്രഖ്യപിച്ചപോഴും...............കണ്ടതിനു ശേഷം ചോദിച്ചു.............. എഴുതിയ എല്ലാ കവിതകളും കയില്ലുണ്ടോ..................... കയിലുണ്ട് ആരുടെയൊക്കെയോ.............പക്ഷെ ....എന്റെ കവിതകളില്‍ ഞാന്‍ ഉണ്ട്....... പിന്നെ എന്തിനു മഷിയുടെ അവകാശം സ്ഥാപിക്കണം .....അതൊരു ചോദ്യവും ഉത്തരവും ആയിരുന്നു. .....അക്കദമി പുരസ്‌കാരം പോലെ..... അയ്യപനെ ഓര്‍ക്കാന്‍ എന്തിനു പുരസ്കാരങ്ങള്‍. ...


ഒട്ടും നിനച്ചിരിക്കാതെ ആണ് ആ വിളി ഫോണില്‍എത്തിയത്.... കഷ്ടമായിപോയി കവി അയ്യപ്പന്‍................ ശൂന്യത എന്നെ അരിച്ചിറങ്ങി...... ടിവി യുടെ താളില്‍ ആ വാര്‍ത്ത‍ ഉറപ്പിച്ചു പോകുമ്പോള്‍ വോയിസ്‌ ഓവര്‍ കേട്ട്. കവി അന്ജതനായി കിടക്കുകയായിരുന്നു............. അതില്‍ പുതുമ ഒന്നും തോന്നിയില്ല......... കവി അന്ജതനയിരുനു. അത് പക്ഷെ നിങ്ങളില്‍ കുറച്ചു പേര്‍ക്ക് മാത്രമായിരുന്നു......... കവിയെ തിരിച്ചറിഞ്ഞ കുറെ ആളുകള്‍ പലയിടത്തും ഉണ്ടായിരുന്നു....... പലരൂപത്തില്‍............ കാണുന്നതിനു മുന്‍പേ തന്നെ കവി എനിക്കാരോ ആയിരുന്നു...... മോള് അപ്പോപ്പ എന്ന് വിളിച്ചത് കൊണ്ട് ......മാത്രം... അതിനെ ഒരു ബന്ധം പറഞ്ഞു എനിക്കത് ചുരുക്കാന്‍ വയ്യ. .........പിന്നെ റോഡില്‍ വീണു മരിച്ചു................... പിന്നെ അയ്യപ്പന്‍ എവിടെ മരിക്കണം ..........ആശുപത്രികിടക്കയില്‍ ട്യുബുകളുടെ നടുവിലോ......... അതോ അനാഥത്വത്തിന്റെ എതെങ്കിലുമ മതില്‍ കെട്ടിനകാതെ എഹ്റെന്കിലും കുടുസു മുറിയിലോ..............

പിന്നെ ..............ഈ കാലതാമസം.......... ആരുടെയൊക്കെ പത്രസത്തിനു വേണ്ടി ആണെങ്കിലും.......... നിങ്ങള്‍ക്കിതെ പറ്റു.... പ്രാണന്‍ ഇല്ലാത്ത ഈ ശരീരത്തെ അമ്മനമാട്ടന്‍....................

കവെ ,
അങ്ങില്ലാത്ത തെരുവാണ് എന്റെ മുന്നില്‍............. കാണണം എന്ന് വല്ലാണ്ട് മനസ് കൊതിക്കുംപുല്‍ ഞാന്‍ ഓടിയെതം സെക്രട്ടരിയെട്ടു മുതല്‍ ദേശാഭിമാനി വരെയുള്ള നിറത്തില്‍ വെറുതെ നടക്കാം. എവിടെയെങ്കിലും .... എന്റെ പ്രിയപ്പെട്ട കവി നടക്കുന്നുന്ടകം...............................

ഭൂമി തന്നെ മാറോടടക്കി തിരികെ എടുത്ത എന്റെ പ്രിയ കവികു..........................

No comments:

Post a Comment