Thursday, May 19, 2011

തുടിപ്പ്.

നടവരമ്പ്
ആല്‍മരം
പച്ചതവളയും താമരയും
നനച്ചു കുളിക്കുന്ന
പെണ്ണുങ്ങളും ഉള്ള കുളക്കടവ്
നനച്ചതുണി പിഴിഞ്ഞു തോളതടുക്കി
മുലകച്ചയും കെട്ടി ഈറനായി പോകുന്ന യൌവ്വന തുടിപ്പ്
ആലിന്റെ പടികെട്ടില്‍ കാത്തിരുന്നു മുഷിയുന്ന യൌവ്വനം
വെള്ളാരം മണ്ണ് കാലിനെ മൂടി ഉരസി നിലക്കുന്നു.
ആലിന്‍ ചില്ലയെ ഇക്കിളി കൂട്ടിയ കാറ്റ്
നനഞ്ഞൊട്ടിയ മുണ്ടിന്‍ കോന്തലയെപിടിച്ചു വലിച്ചു

ചുണ്ടിന്റെ കോണിലെവിടെയോ
നാണം മെല്ലെ വിടരാന്‍ കൊതിച്ചു
കന്നെഴുതാത്ത പൊട്ടു വയ്ക്കാത്ത അവളെ...................
കണ്ണില്ലൂടെ കണ്ടവരെത്ര.....
എന്നിട്ടും ആരും ......
ആ മുഗ്ധ്ധ്ത പിചിചീന്തിയില്ല .....
ആസ്വാദനത്തിന്റെ ആസ്വാദനം
അവരെ ആസ്വദിപ്പിച്ചിരുന്നു...
ഒപ്പം അവളെയും

..................
സാമൂഹികത ........... ചോദ്യങ്ങള്‍ അനുവദിക്കുന്നില്ല ....
എങ്കിലും....
കണ്ണുകള്‍ തിരഞ്ഞു കൊണ്ടേയിരുന്നു................
അറിയുമോ ആ ഗ്രാമം .......
തിരിച്ചു പോകാന്‍ ....
വെമ്പല്‍ കൂട്ടുന്ന മനസുമായി .......
നഗരത്തിന്റെ ചൂട് നിറഞ്ഞ ഈ തിരക്കില്‍
ഞാന്‍ ......

1 comment:

  1. ഇന്നുമാ ഗ്രാമ സൌന്ദര്യക്കുളിരുമാ നിറവും
    പൊന്നു പോല്‍ പതിഞ്ഞിരിപ്പൂ ഹൃദയ താളത്തില്‍
    ചെന്നിരിക്കാനൊരാല്‍ തറ സ്വപ്നമാകവേ
    വന്യമാകാത്തോരന്നത്തെയാണ്‍മനസും പെണ്ണേ.....

    ReplyDelete