Thursday, August 4, 2011

പേര് പോയവള്‍

വെറ്റില ഒരു ചെവിയില്‍ ചേര്‍ത്തടച്ചു
മറു ചെവിയില്‍ ചൊല്ലിയ പേര്
ഒരു ആയുസിന്റെ അറ്റം വരെ
സഹയാത്ര ചെയ്യേണ്ടവള്‍
മാംസവും തൊലിയും പോലെ
എന്നില്‍ ഇഴുകി ചെര്‍ന്നവള്‍
എവിടെ വച്ചാണ് നീ അകന്നു പോകുന്നത്

എന്‍റെ മാംസം കശാപ്പു ശാലകളില്‍
അറുത്തു മാറ്റിയപ്പോള്‍
ഇരുണ്ട മുറികളില്‍ നിങ്ങളിലെ രതി
എനിക്ക് വേദനയും
വാര്‍ത്തകളില്‍ പീഡനവും
ആയി തകര്‍ത്താടിയപ്പോള്‍
നഷ്ടപെട്ടവയുടെ കൂട്ടത്തില്‍
പേരും ഉള്‍പെട്ടു

ഞാന്‍ തിരയുന്നത് ഒരു പേരിനാണ്
കവിയൂര്‍, കിളില്രൂര്‍,പറവൂര്‍, വിതുര........................
നൂറു കണക്കിന് പേരുകള്‍ക്കുള്ളില് നിന്നും
എനിക്കായൊരു പേരുണ്ടാകുന്നു
താലോലിച്ച, ലാളിച്ച ചേര്‍ത്ത് അണച്ച,
പ്രണയിച്ച , ആശ്വസിപ്പിച്ച, കാമിച്ച .....
എന്‍റെ അരുമ പേരില്‍ നിന്നും ..........
പുച്ചിക്കുന്ന ഈ പേരിലെക്കുള്ള എന്‍റെ പ്രയാണം................

2 comments:

  1. ഇവിടെ പേരുകള്‍ അപ്രസക്തമാകുന്നു.. വെറും പ്രതീകങ്ങളിലേക്ക് എല്ലാം വലിചിഴക്കപ്പെട്ടുകൊണ്ടിരിക്കുന്നു..
    ആര്‍ത്തനാദങ്ങള്‍ കേട്ടു ആര്‍ത്തു ചിരിക്കുന്നവര്‍ക്കിടയില്‍..
    ഈ രോദനം അമര്‍ന്നു പോകാതിരിക്കട്ടെ..

    ReplyDelete
  2. ഇവിടെ പേരുകള്‍ അപ്രസക്തമാകുന്നു.. വെറും പ്രതീകങ്ങളിലേക്ക് എല്ലാം വലിചിഴക്കപ്പെട്ടുകൊണ്ടിരിക്കുന്നു..
    ആര്‍ത്തനാദങ്ങള്‍ കേട്ടു ആര്‍ത്തു ചിരിക്കുന്നവര്‍ക്കിടയില്‍..
    ഈ രോദനം അമര്‍ന്നു പോകാതിരിക്കട്ടെ..

    ReplyDelete