Saturday, August 20, 2011

പിഴച്ചുപോയ മക്കള്‍

"എന്താണു താത വിഷാദ മൂകനായി
ചൊല്ലുക തന്‍ ശാരിക അല്ലെ ഞാന്‍ "
പവിഴച്ചുണ്ടുമായി ശാരിക കൊഞ്ചവേ
ഭാഷാ പിതാവിന്‍ മാനസം തളിര്‍ക്കുന്നു

കേള്‍ക്കുക ശാരികേ നിന്‍ മണി ചുണ്ടിനാല്‍
ഞാനെത്ര വാക്യങ്ങള്‍ മെനഞ്ഞെടുത്തു
ആയതു വായിച്ചും പഠിച്ചും മലയാണ്മ
ഭാഷാ പിതാവെന്നു എന്നെ വിളിച്ചു
എങ്കിലും ഖിന്നയാണിന്നു ഞാന്‍ എന്‍
മക്കളില്‍ പലരും പിഴച്ചു പോയി

താത അരുതരുതു ...ചൊല്ലരുതീവക
സങ്കട വാര്‍ത്തകള്‍ ഒന്നും മേലില്‍
അക്ഷര ബീജങ്ങള്‍ കൂടി ഇണക്കി നീ
എത്രയോ മക്കള്‍ക്ക്‌ ജന്മം ഏകി
ആയവരില്‍ ആരാണ് ....................
വെറും ആരാന്റെ ജല്പനം മാത്രമത് ........
അല്ല മകളെ ശാരികേ .....എന്‍ മക്കളില്‍
പലരും വഴി വിട്ടു വിട്ടു പോയി.
ആരാണ് ചൊല്ലുക തീരട്ടെ ......
ചൊല്ലിയാല്‍ തീരാത്ത ഭാരമുണ്ടോ.....
എത്രയോ പേരവര്‍......
എന്നാലും വാണിഭം ....എന്റെ മകള്‍ .....
വാണിഭം വല്ലാണ്ട് പിഴച്ചു പോയി ശാരികേ.....
പൊന്നിലും പൊടിയിലും കച്ചവടം ചെയ്തു
അന്നം കഴിക്കാനായി എന്തെല്ലാം എന്തെല്ലാം വാണിഭങ്ങള്‍...
കാടും നാടും മലയും നടന്നവര്‍ എന്തെല്ലാം ചെയ്തു
വയറോതുക്കാന്‍.............
പക്ഷെ.............. ഇന്നത്തെ കാലത്തോ.............
എന്‍ വാണിഭം പെണ്ണിന്റെ മാനത്തെ ചെര്‍തായി എന്‍ ശാരികേ

പിഞ്ചുകിടാങ്ങളെ കൊണ്ട് നടന്നവര്‍ ......
മുല ഞെട്ട് വിടരാത്ത കുഞ്ഞിനു പോലും
വാണിഭ ചന്ത സുലഭം പോലും ....
പെണ്‍ വാണിഭ കഥകള്‍ നിറയുന്നു ...
പത്രത്തിന്‍ താളില്‍ ....അമൃത് പോലെ
ഈ വക കണ്ടു ഞാന്‍ തകര്‍ന്നടിഞ്ഞു
പിതാവിന്‍ വേദന ആരറിയാന്‍
വാണിഭം വല്ലാണ്ട് പിഴചു പോയി ശാരികേ
വയ്യ ഇനിയും ഈ കുരുതി കാണാന്‍ ...
കണ്ണു തുടച്ചു മുഖം നിവരുമ്പോള്‍
കേട്ടത് ദൂരെ ......
പോകുന്നു താത വയ്യിനി കേള്‍ക്കുവാന്‍ ......
പാടി പുക്ഴത്തിയ ശാരിക പൈതല്‍ ഞാന്‍
വയ്യിനി പിഴച്ച കഥകള്‍ പാടാന്‍..............

1 comment:

  1. ഇതിലും നല്ല ആശയമുണ്ട്, എന്നാൽ പറയുന്ന ശൈലിയിൽ മാറ്റം വന്നാൽ കൂടുതൽ മെച്ചമാവും. കവിതയിൽനിന്നു മാറി ഇതേ ആശയം കഥയായി എഴുതിയാൽ കൂടുതൽ ശോഭിക്കുമെന്നാണ് എന്റെ തോന്നൽ. ശ്രമിക്കുക, തീർച്ചയായും വിജയിക്കും. ആശംസകൾ.....

    ReplyDelete